ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

2010, ജൂലൈ 26, തിങ്കളാഴ്‌ച

പഞ്ചായത്ത്‌ തല വിജ്ഞാനോത്സവം ആഗസ്ത് 14



പഞ്ചായത്ത്‌തല വിജ്ഞാനോത്സവം ആഗസ്ത് 14 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ നടക്കും.
മുന്‍കൂട്ടി
ചെയ്തുകൊണ്ടുവരേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് താഴെ പറയുന്നു.
എല്‍ പി വിഭാഗം
പ്രകൃതിയില്‍ എല്ലാ ജീവ ജാലങ്ങള്‍ക്കും അവയുടെ തന്നെ വര്‍ഗത്തില്‍പ്പെട്ട സസ്യങ്ങളെയും ജന്തുക്കളേയും ഉത്പാദിപ്പിക്കാനുള്ള കഴിവുണ്ട്. സസ്യങ്ങള്‍ ഇതിനായി നിരവധി മാര്‍ഗങ്ങളാണ് അവലംബിക്കുന്നത്. നിങ്ങളുടെ ചുറ്റുപാടില്‍ കാണുന്നതും നാട്ടുവലര്തുന്നതുമായ ചെടികള്‍ ഏതെല്ലാം തരത്തിലാണ് പ്രത്യുല്പാദനം നടത്തുന്നതെന്ന് കണ്ടെത്തി പട്ടികപ്പെടുത്തണം. ( ചെടികളുടെ പേര് കുറ്റിചെടിയാണോ, മരമാണോ ഇഴവള്ളിയാണോ തുടങ്ങിയ പ്രത്യേകതകള്‍, വളരുന്ന സ്ഥലം, പ്രത്യുല്പാദന മാര്‍ഗ്ഗം എന്നിങ്ങനെയാണ് പട്ടികപ്പെടുതെണ്ടത്.) ഇതില്‍ നിന്നും നിങ്ങള്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ എന്തെല്ലാം ?.
യു. പി. വിഭാഗം
വിത്ത് വിതരണത്തിനായി സസ്യങ്ങള്‍ അവലംബിച്ചിരിക്കുന്ന മാര്‍ഗങ്ങള്‍ നിരവധിയാണ് നമുക്കറിയാം. ചുറ്റുപാടുകള്‍ നിരീക്ഷിച്ചും മറ്റു വിവര സ്രോതസ്സുകളെ ആശ്രയിച്ചും വിത്ത് വിതരണത്തിനായി ചെടികള്‍ സ്വീകരിച്ചിട്ടുള്ള വ്യത്യസ്ത മാര്‍ഗങ്ങള്‍ ഏതെല്ലാമാണെന്ന് കണ്ടെത്തുക. പരമാവധി വിവരങ്ങള്‍ ശേഖരിച്ചു പട്ടികപ്പെടുത്തണം. ( ചെടികളുടെ പേര് കുറ്റിചെടിയാണോ, മരമാണോ ഇഴവള്ളിയാണോ തുടങ്ങിയ പ്രത്യേകതകള്‍, വളരുന്ന സ്ഥലം, വിത്ത് വിതരണമാര്‍ഗ്ഗം എന്നിങ്ങനെയാണ് പട്ടികപ്പെടുതെണ്ടത്.) ഇതില്‍ നിന്നും നിങ്ങള്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ എന്തെല്ലാം ?.
ഹൈസ്കൂള്‍ വിഭാഗം
ജൈവ വൈവിധ്യം നിലനിര്തപ്പെടുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് ചെടികളില്‍ നടക്കുന്ന വിത്ത് വിതരണം. ഇതിനായി വിത്തുകള്‍ക്ക് ഘടനാപരമായ പല സവിശേഷതകള്‍ ഉണ്ട്. വിത്ത് വിതരണം നടതുന്നതിന്നായി ചെടികളില്‍ കാണപ്പെടുന്ന അനുകൂലനങ്ങള്‍ എന്തെല്ലാമാണെന്ന് കണ്ടെത്തുക.വിവരങ്ങള്‍ പട്ടികപ്പെടുതി എത്തിച്ചേരുന്ന നിഗമനങ്ങള്‍ എന്തെല്ലാമാണെന്ന് എഴുതണം. ( പേര് , ശാസ്ത്രനാമം, ചെടിയുടെ സ്വഭാവം, ഘടനാപരമായ സവിശേഷതകള്‍ , വളരുന്ന സ്ഥലം, എന്നിങ്ങനെയാണ് പട്ടികപ്പെടുതെണ്ടത്)

2010, ജൂലൈ 19, തിങ്കളാഴ്‌ച

വിജ്ഞാനോത്സവം സ്കൂള്‍തലം ജൂലൈ 21 നു


കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവം 2010 ജൂലൈ 21 നു 2 മണി മുതല്‍ നടക്കുന്നതാണ്. ജില്ലാ തല ഉത്ഘാടനം കണ്ണൂര്‍ ദൈവതാര്കണ്ടി ജി യു പി സ്കൂളില്‍ കണ്ണൂര്‍ ആകാശവാണിയിലെ വി. ചന്ദ്രബാബു നിര്‍വഹിക്കും. തുറന്ന ചോദ്യങ്ങള്‍ക്ക് താഴെപ്പറയുന്ന വെബ്സൈറ്റില്‍ ക്ലിക്ക് ചെയ്യൂ . www.kssp.in

2010, ജൂലൈ 16, വെള്ളിയാഴ്‌ച

വികസന ശില്പശാല ജൂലൈ 18

വികസന ശില്പശാല പരിഷത്ത് ഭവനില്‍ ജൂലൈ 18 നു 2 മണിക്ക് നടന്നു. സബ് കമ്മിറ്റി കണ്‍വീനര്‍ കെ.കെ. സുഗതന്‍ സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ പ്രൊഫസര്‍ പി.ലക്ഷ്മണന്‍ അധ്യക്ഷനായി. കേന്ദ്ര നിര്‍വാഹക സമിതി അംഗം കെ.പി.രവിപ്രകാശ്, ടി.ഗംഗാധരന്‍ മാസ്റ്റര്‍, എം. വിജയകുമാര്‍, ടി.വി.നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

2010, ജൂലൈ 6, ചൊവ്വാഴ്ച

വിജ്ഞാനോത്സവം തുറന്ന ചോദ്യങ്ങള്‍ മാസികയില്‍

ഈ വര്‍ഷത്തെ വിജ്ഞാനോത്സവം സ്കൂള്‍ തലം ജൂലൈ 21 നു നടക്കും. തുറന്ന ചോദ്യങ്ങള്‍ ജൈവ വൈവിധ്യ പതിപ്പായി പ്രസിദ്ധീകരിച്ച യൂറീകയിലും ശാസ്ത്രകേരളത്തിലും ഉണ്ട്.

2010, ജൂലൈ 2, വെള്ളിയാഴ്‌ച

മാസികാ പ്രചരണം പ്രത്യേക കാമ്പൈന്‍

മാസികാ പ്രചരണം പ്രത്യേക കാമ്പൈന്‍ ആരംഭിച്ചു. ശാസ്ത്രകേരളം, യൂറീക്കാ, ശാസ്ത്രഗതി പരമാവധി വരിക്കാരെ കണ്ടെത്തണം. വാര്‍ഷിക വരിസംഖ്യ : ശാസ്ത്രകേരളം 100, യൂറീക്ക 200, ശാസ്ത്രഗതി 125

മഴ നനയല്‍ ക്യാമ്പ്


മാടായിപാറയില്‍ നടന്ന മഴ നനയല്‍ ക്യാമ്പ് ഫോടോ കാണുക

വിജ്ഞാനോത്സവം ജൂലൈ 21 നു


ഈ വര്‍ഷത്തെ സ്കൂള്‍ തല വിജ്ഞാനോത്സവം 2010 ജൂലൈ 21 നു നടത്താന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അനുവാദം നല്‍കിയിരിക്കുന്നു. ഉത്തരവിന്റെ പകര്‍പ്പ് ആവശ്യമുള്ളവര്‍ക്ക് നല്‍കുവാന്‍ മേഖല സെക്രട്ടറിമാര്‍ ശ്രദ്ധിക്കുമല്ലോ.

2010, ജൂലൈ 1, വ്യാഴാഴ്‌ച

ഇരിണാവില്‍ താപ നിലയവും സിമെന്റ് ഫാക്ടറിയും



ഇരിണാവില്‍ കിന്‍ഫ്ര ഏറ്റെടുത്ത സ്ഥലത്ത് ഒരു കല്‍ക്കരി താപ നിലയവും സിമെന്റ് ഫാക്ടറിയും സ്ഥാപിക്കാന്‍ ഒരു സ്വകാര്യ കമ്പനിക്കു തൊണ്ണൂറു കൊല്ലത്തേക്ക് ലീസിനു നല്‍കിയിരിക്കുന്നു. ഇത് സംബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ ജനകീയ സംവാദം 2010 ജൂലൈ 01 വ്യാഴാഴ്ച വൈകുന്നേരം ഇരിണാവ് മുസ്ലിം യു പി സ്കൂളില്‍ നടക്കുന്നു. ടി.ഗംഗാധരന്‍ മാസ്ടെര്‍ പങ്കെടുക്കും.