ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

2010, നവംബർ 8, തിങ്കളാഴ്‌ച

എന്ടോസള്‍ഫാന്‍  നിരോധിക്കണം എന്ന് ആവശ്യപ്പെട്ടു പരിഷത്ത് പ്രതിഷേധ ജാഥ സംഘടിപ്പിക്കും. പയ്യന്നൂരില്‍ നവംബര്‍ ൯ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു  മണിക്കാണ് പരിപാടി. 

കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കുന്നതിന്നായി ജില്ലാ തല പഠന ക്യാമ്പ്

കണ്ണൂര്‍ ജില്ലയിലെ കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കുന്നതിന്നായി വിശദമായ പരിപാടി തയ്യാറാക്കുവാന്‍ ചെറുകുന്നില്‍ നടന്ന ജില്ലാ തല പഠന ക്യാമ്പ് തീരുമാനിച്ചു. ചെറുകുന്ന് പഞ്ചായത്ത് മുന്‍ പ്രസിഡന്റ്‌ കെ. വി. നാരായണന്‍ ഉത്ഘാടനം ചെയ്തു. വാര്‍ഡ്‌ മെമ്പര്‍ ഹസ്സൈന്‍ കുഞ്ഞി, പി ടി എ പ്രസിഡന്റ്‌ പ്രകാശന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജില്ലാ പരിസര കണ്‍വീനര്‍ കെ. വി. ജാനകി ടീച്ചര്‍ അധ്യക്ഷയായി . ജില്ലാ സെക്രട്ടറി ടി വി നാരായണന്‍ നന്ദി പറഞ്ഞു. ടി. ഗംഗാധരന്‍ മാസ്റ്റര്‍, പ്രൊഫ്‌. എം ഭാസ്കരന്‍,   വി കെ മധുസൂതനന്‍, ഡോ. ശ്രീജ, കെ. ബാലകൃഷ്ണന്‍ എന്നിവര്‍ ക്ലാസ്സെടുത്തു. ഫീല്‍ഡ് പരിശീലനത്തിന് പ്രഭാകരന്‍ മാസ്റ്റര്‍, പ്രശാന്ത് മുട്ടത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

2010, നവംബർ 5, വെള്ളിയാഴ്‌ച

ഡോ ബി ഇക്ബാല്‍

കൂത്തുപറമ്പില്‍ നടന്ന സ്വതന്ത്ര സോഫ്റ്റ് വെയര്‍ ശില്‍പശാല ഡോ ബി ഇക്ബാല്‍ ഓണ്‍ലൈന്‍ ആയി കോട്ടയത്തു നിന്നും ഉദ്ഘാടനം ചെയ്യുന്നു