ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

2011, ജനുവരി 25, ചൊവ്വാഴ്ച

ജില്ലാ സമ്മേളനം സമാപിച്ചുപരിഷത്ത് കണ്ണൂര്‍ ജില്ലാ സമ്മേളനം ജനുവരി 22,23 തീയതികളില്‍ കണ്ണൂര്‍ വനിതാ കോളേജില്‍ നടന്നു. ഹരിത രസതന്ത്രം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി  പ്രൊഫ്‌. കെ ആര്‍ ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ പ്രൊഫ്‌. എന്‍ കെ ഗോവിന്ദന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി വി നാരായണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എം വിനോദന്‍ വരവ് ചെലവു കണക്കും അവതരിപ്പിച്ചു. ഓപ്പണ്‍ ഫോറത്തില്‍ ഡോ. കാവുമ്പായി ജനാര്‍ദ്ദനന്‍ , ടി ഗംഗാധരന്‍ മാസ്റെര്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി പി എ തങ്കച്ചന്‍ സംഘടന രേഖയുടെ ഒന്നാം ഭാഗവും എ രാഘവന്‍ രണ്ടാം ഭാഗവും അവതരിപ്പിച്ചു. ശാസ്ത്രവും മതനിരപേക്ഷതയും എന്ന വിഷയത്തില്‍ ടി ഗംഗാധരന്‍ മാസ്റെര്‍ ക്ലാസ്സെടുത്തു. സംസ്ഥാന സെക്രട്ടറി പി വി സന്തോഷ്‌, പി വി ദിവാകരന്‍, വി വി ശ്രീനിവാസന്‍ ടി കെ ദേവരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഭാരവാഹികളായി ടി വി നാരായണന്‍ (സെക്രട്ടറി), കെ ഗോപി, സി മുരളീധരന്‍ (ജോ.സെക്രട്ടറി) കെ വി ദിലീപ്കുമാര്‍ (പ്രസിഡന്റ്‌) പട്ടന്‍ ഭാസ്കരന്‍ , ടി വി രമ (വൈസ് പ്രസിഡന്റ്‌) എം കെ പ്രമോദ് ബാബു ( ട്രഷറര്‍‍) എന്നിവരെ തിരഞ്ഞെടുത്തു

2011, ജനുവരി 14, വെള്ളിയാഴ്‌ച

ജില്ലാ സമ്മേളനം വിളംബര ജാഥ

കണ്ണൂര്‍ ജില്ലാ സമ്മേളനം ജനുവരി 22, 23  തീയതികളില്‍ നടക്കും. വിളംബര ജാഥ 14 നു നടക്കും.

2011, ജനുവരി 11, ചൊവ്വാഴ്ച

2011, ജനുവരി 3, തിങ്കളാഴ്‌ച

പെണ്‍പിറവി നാടക യാത്ര 9 മുതല്‍ ജില്ലയില്‍

ശാസ്ത്ര കലാ ജാഥ പെണ്‍പിറവി നാടക യാത്ര 9 മുതല്‍ ജില്ലയില്‍