ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

2011, മേയ് 25, ബുധനാഴ്‌ച

സംസ്ഥാന ബാല സാഹിത്യ അവാര്‍ഡ്‌: ടി ജി ക്ക് അനുമോദനം ജൂണ്‍ ഒന്നിന്സംസ്ഥാന ബാല സാഹിത്യ അവാര്‍ഡ്‌ നേടിയ ടി ഗംഗാധരന്‍ മാസ്റ്റര്‍ക്ക് അനുമോദനം ജൂണ്‍ ഒന്നിന്. ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച "വരൂ ഇന്ത്യയെ കാണാം " എന്ന പുസ്തകത്തിനാണ് ഈ വര്‍ഷത്തെ ബാല സാഹിത്യ അവാര്‍ഡ് ലഭിച്ചത്. ജൂണ്‍ ഒന്നിന് വൈകുന്നേരം അഞ്ചു മണിക്ക് കണ്ണൂര്‍ പരിഷത്ത് ഭവനിലാണ് പരിപാടി.

"ശാസ്ത്രം, സാഹിത്യം, സമൂഹം " പഠന കേന്ദ്രം ക്ലാസ്സ്‌ 28നു

ജില്ല പഠന കേന്ദ്രം സംഘടിപ്പിക്കുന്ന അടുത്ത ക്ലാസ്സ്‌ 28നു നടക്കും. കൊല്‍കൊത്ത സാഹാ ഇന്സ്ടിട്യുടിലെ ഡോ. പി എം ജി നംബീശന്‍ "ശാസ്ത്രം, സാഹിത്യം, സമൂഹം " എന്ന വിഷയം അവതരിപ്പിക്കും.

2011, മേയ് 19, വ്യാഴാഴ്‌ച

ജൂണ്‍ 5 പരിസര ദിനം

ലോക പരിസര ദിനമായ ജൂണ്‍ 5 നു ജില്ലയിലെ നൂറു കേന്ദ്രങ്ങളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടക്കും. യൂനിടു പ്രവര്‍ത്തകരും ബാലവേദി കൂട്ടുകാരും ചേര്‍ന്ന് റാലി, മരം നടല്‍, ക്ലാസ്സുകള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ ആസൂത്രണം ചെയ്തിരിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് അടുത്തുള്ള പരിഷത്ത് യൂനിട്ടുമായി ബന്ധപ്പെടുക.

ജില്ല കമ്മറ്റി യോഗം മെയ്‌ 29

പരിഷത്ത് കണ്ണൂര്‍ ജില്ല കമ്മറ്റി യോഗം മെയ്‌  29 നു നടക്കും. രസതന്ത്ര വര്ഷം, വന വര്ഷം, സംഘടന വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കും.

നാനോ ടെക്നോലജി ക്ലാസ്സ്‌ 21നു
അന്താരാഷ്ട്ര രസതന്ത്ര വര്‍ഷം  2011  നാനോ ടെക്നോലജി ക്ലാസ്സ്‌ 21നു നടക്കും. ഹൈദരാബാദ് സെന്‍ട്രല്‍ യുനിവേര്സിടിയിലെ  ഡോ. ടി പി രാധാകൃഷ്ണന്‍ വിഷയം അവതരിപ്പിക്കും. താല്പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം. വൈകുന്നേരം 4 മണിക്ക് പരിഷത്ത് ഭവനിലാണ് ക്ലാസ്സ്‌. Contact: 9447007325