ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

2011, ഒക്‌ടോബർ 29, ശനിയാഴ്‌ച

വികസന കാമ്പയിന്‍ ജില്ല സംഘാടക സമിതിയായി

"വേണം മറ്റൊരു കേരളം" വികസന കാമ്പയിന്‍ കണ്ണൂര്‍ ജില്ലയില്‍ സന്ഘടിപ്പിക്കുന്നതിന്നു വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ഒക്ടോബര്‍ 28 നു കണ്ണൂര്‍ പരിഷത്ത് ഭവനില്‍ നടന്ന യോഗത്തില്‍ പരിഷത്ത് ജില്ലാ കമ്മിറ്റി  പ്രസിഡന്റ്‌ കെ.വി. ദിലീപ് കുമാര്‍ അധ്യക്ഷനായി. ടി. ഗംഗാധരന്‍ മാസ്റ്റര്‍ കാമ്പയിന്‍ വിശദീകരിച്ചു. പ്രവര്‍ത്തനങ്ങള്‍ പി. വി ദിവാകരനും പാനല്‍ വി.വി. ശ്രീനിവാസനും അവതരിപ്പിച്ചു. പി.വി. രത്നാകരന്‍, വിജയന്‍ മാച്ചേരി   തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല സംഘാടക സമിതി ചെയര്‍ പെര്സനായി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രൊഫ.കെ. വി. സരളയെയും കണ്‍വീനറായി പി. വി. ദിവാകരനെയും തെരഞ്ഞെടുത്തു. എല്ലാ മേഖല കേന്ദ്രങ്ങളിലും നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ ഉദ്ഘാടനം നടക്കും. വിശദാംശങ്ങള്‍ ഇവിടെ വായിക്കാംPROGRAMME November 1










































































































2011, ഒക്‌ടോബർ 24, തിങ്കളാഴ്‌ച

" വേണം മറ്റൊരു കേരളം " വികസന കാമ്പയിന്‍ ഉദ്ഘാടനം നവംബര്‍ ഒന്നിന്

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വിപുലമായ വികസന ക്യാമ്പയിന്‍ " വേണം മറ്റൊരു കേരളം "  നവംബര്‍ ഒന്നിന് ജില്ലയില്‍ തുടക്കമാകും. പതിനാലു മേഖലകളിലായി ഏറ്റെടുത്ത മേഖല കാംപയിനുകള്‍ അവതരിപ്പിച്ചു കൊണ്ടാണ് ഉദ്ഘാടനം.    " വേണം മറ്റൊരു കേരളം " വികസന കാമ്പയിന്‍ അവതരണവും നടക്കും. സംസ്ഥാന ഉദ്ഘാടനം ഒക്ടോബര്‍ മുപ്പത്തി ഒന്നിന്  തൃശ്ശൂരില്‍ .

2011, ഒക്‌ടോബർ 7, വെള്ളിയാഴ്‌ച

ഇ.കെ.ജാനകി അമ്മാള്‍ ക്വിസ്. തളിപറമ്പ സര്‍ സയദ് കോളേജിനും കണ്ണൂര്‍ വനിതാ കോളേജിനും കണ്ണൂര്‍ എന്ജിനീരിംഗ് കോളേജിനും വിജയം

ലോക പ്രശസ്ത സസ്യ ശാസ്ത്രജ്ഞയും ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡോക്ടരറെട്ട്കാരിയുമായ  ഇ.കെ.ജാനകി അമ്മാള്‍ സ്മരണക്കായി പരിഷത് നടത്തിവരുന്ന ക്വിസ് മത്സരത്തിന്റെ ജില്ല തലം ഒക്ടോബര്‍ ഒന്നിന് നടന്നു. ടി ഗംഗാധരന്‍ മാസ്റ്റര്‍ ജാനകി അമ്മാള്‍ അനുസ്മരണ പ്രഭാഷണം നടത്തി.  കണ്ണൂര്‍ എന്ജിന്നീരിംഗ് കോളേജിലെ എ സുകേഷ് ക്വിസ് മാസ്റെര്‍ ആയി. തളിപറമ്പ സര്‍ സയദ് കോളേജിനും കണ്ണൂര്‍ വനിതാ കോളേജിനും കണ്ണൂര്‍ എന്ജിനീരിംഗ് കോളേജിനും വിജയം

ജില്ല തല ആരോഗ്യ സംഗമം നടത്തി.

കണ്ണൂര്‍ ജില്ല ആരോഗ്യ വിഷയ സമിതിയുടെ നേതൃത്വത്തില്‍ ജില്ല തല ആരോഗ്യ സംഗമം നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കംമുനിടി മെഡിസിന്‍ മേധാവി ഡോക്ടറ് ജയകൃഷ്ണന്‍ എ ഐ പി എസ എന്‍ ജനറല്‍ സെക്രട്ടറി ടി ഗംഗാധരന്‍ മാസ്റ്റര്‍ ടി.കെ.ദേവരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല കണ്‍വീനര്‍ സുജിത് സ്വാഗതവും കെ.ഹരിദാസന്‍ നന്ദിയും പറഞ്ഞു.

"വേണം മറ്റൊരു കേരളം"

"വേണം മറ്റൊരു കേരളം" സംസ്ഥാന തല പരിശീലനം (വടക്കന്‍ ജില്ലകള്‍) കണ്ണൂരില്‍ നടന്നു. ഒക്ടോബര്‍ 2 നു കണ്ണൂര്‍ പരിഷദ് ഭവനില്‍ നടന്ന ശില്പശാലയില്‍ കണ്ണൂര്‍ 40 കാസറഗോഡ് 4 വയനാട് 7 കോഴിക്കോട് 33 പേരാണ് പങ്കെടുത്തത്. കെ എന്‍ ഗണേഷ്, കെ ടി രാധാകൃഷ്ണന്‍ എ എം ബാലകൃഷ്ണന്‍ പി വി സന്തോഷ്‌ മോഹനന്‍ മണലില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രവര്തകര്കുള്ള കൈപുസ്തകം തയ്യാറായിട്ടുണ്ട്..

വിജ്ഞാനോത്സവം പഞ്ചായത്തുതലം ഒക്ടോബര്‍ 22 നു. മുന്‍കൂട്ടി ചെയ്തു വരേണ്ട പ്രവര്‍ത്തനങ്ങള്‍

മറ്റൊരു കേരളം - വികസന ക്യാമ്പെയ് ന്‍ - ശ്രീകണ്ഠപുരം മേഖലയില്‍ ആവേശകരമായ തുടക്കം


മറ്റൊരു കേരളം - വികസന ക്യാമ്പെയ് ന്‍ -
ശ്രീകണ്ഠപുരം മേഖലയില്‍ ആവേശകരമായ തുടക്കം-സംഘാടകസമിതിയായി

നവംമ്പര്‍ 1 മുതല്‍ ആരംഭിക്കുന്ന വികസന ക്യാമ്പെയ് ന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീകണ്ഠപുരം മേഖലയില്‍ ആവേശകരമായ തുടക്കമായി.മേഖല ശില്പശാലയും സംഘാടകസമിതി രൂപീകരണവും ഒക്ടോ 5 ന് റോയല്‍ മിനി ഹാളില്‍ നടന്നു.മേഖല ശില്പശാലയില്‍ എല്ലാ യൂണിററില്‍ നിന്നും പ്രവര്‍ത്തകര്‍ പങ്കെടുത്തു. ജില്ലാ പ്രസിഡണ്ട് കെ വി ദിലീപന്‍ മാസ്ററര്‍ ക്യാമ്പെയ് ന്റെ ആശയതലവും ജില്ലാ ജോ.സിക്രട്ടറി സി മുരളീധരന്‍ പ്രവര്‍ത്തനപരിപാടിയും വിശദീകരിച്ചു. പ‍ഞ്ചായത്ത് വിജ്ഞാനോല്‍സവം, മാസിക പ്രചരണം, പ്രീ പബ്ലിക്കേഷന്‍ എന്നിവയുടെ ആസൂത്രണവും നടന്നു.
തുടര്‍ന്ന് നടന്ന സംഘാടകസമിതി രൂപീകരണ യോഗത്തില്‍ മേഖല പ്രസിഡണ്ട് ര‍ഞ്ജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. കെ വി ബിജുമോന്‍ (പ്രസിഡണ്ട് , ശ്രീകണ്ഠപുരം ഗ്രാമപ‍ഞ്ചായത്ത്) കെ മിനേഷ് (പ്രസിഡണ്ട് , ചെങ്ങളായി ഗ്രാമപ‍ഞ്ചായത്ത്) എന്നിവര്‍ സംസാരിച്ചു. മേഖല സിക്രട്ടരി ബിജു നിടുവാലൂര്‍ സ്വാഗതം പറഞ്ഞു. കെ കെ രവി വിശദീകരിച്ചു.
ബ്ലോക്ക് പ‍ഞ്ചായത്ത് പ്രസിഡണ്ട്  പ്രൊഫ. സി എച്ച് മേമി ചെയര്‍മാനും  കെ കെ രവി കണ്‍വീനറുമായി സംഘാടകസമിതി രൂപീകരിച്ചു. മനോഹരന്‍ മാസ്ററര്‍  (പ്രാദേശികപഠനം) , നാരായണന്‍ മാസ്ററര്‍ (പുസ്തക പ്രചരണം), സോമസൂന്ദരന്‍ (കലാജാഥ), ശശീന്ദ്രന്‍ (പദയാത്ര) എന്നിവരെ കണവീനര്‍മാരായും തെരഞ്ഞടുത്തു.  ക്യാമ്പെയ് ന്‍  മേഖല ഉല്‍ഘാടനം നവംമ്പര്‍ 1 ന് മലപ്പട്ടത്ത് വെച്ച് നടത്താന്‍ തീരുമാനിച്ചു.