ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

2011, നവംബർ 28, തിങ്കളാഴ്‌ച

തൊഴിലും വിദ്യാഭ്യാസവും ശില്പശാല നടത്തി

വേണം മറ്റൊരു കേരളം എന്ന ജനകീയ വികസന  കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് നടക്കുന്ന സെമിനാറുകളില്‍ ജില്ലയില്‍ നടത്താന്‍ നിശ്ചയിച്ച തൊഴിലും വിദ്യാഭ്യാസവും സെമിനാരിനു മുന്നോടിയായി ശില്പശാല നടത്തി. ഡോ. ആര്‍ വി ജി മേനോന്‍ സമീപന രേഖ അവതരിപ്പിച്ചു. ഓ.എം. ശങ്കരന്‍ അധ്യക്ഷനായി. ടി വി നാരായണന്‍ സ്വാഗതവും പി വി ദിവാകരന്‍ നന്ദിയും പറഞ്ഞു.

2011, നവംബർ 18, വെള്ളിയാഴ്‌ച

"സ്കൂള്‍ വിദ്യാഭ്യാസ അനുഭവങ്ങള്‍ വിദേശ രാജ്യങ്ങളില്‍" പ്രഭാഷണം നവംബര്‍ 18 നു

പരിഷത്ത്    വിദ്യാഭ്യാസ ഗവേഷണ വിഭാഗം  (ഈആര്‍യു) സംഘടിപ്പിക്കുന്ന  പ്രഭാഷണ പരിപാടി നവംബര്‍
18 നു നടക്കും.  "സ്കൂള്‍ വിദ്യാഭ്യാസ അനുഭവങ്ങള്‍ വിദേശ രാജ്യങ്ങളില്‍"  എന്ന വിഷയത്തില്‍ എ ഐ പി എസ എന്‍ ജനറല്‍ സെക്രട്ടറി  ടി. ഗംഗാധരന്‍ മാസ്റ്റര്‍ പ്രഭാഷണം നടത്തും. കണ്ണൂര്‍  പരിഷത്ത് ഭവനില്‍ വൈകുന്നേരം അഞ്ചു മണിക്കാണ് പരിപാടി.

2011, നവംബർ 10, വ്യാഴാഴ്‌ച

പദയാത്ര 2012 ജനുവരിയില്‍.

"വേണം മറ്റൊരു കേരളം" കാമ്പയിന്‍ ഒന്നാം ഘട്ട സമാപനമായി സംസ്ഥാന  തലത്തില്‍ രണ്ടു പദയാത്രകള്‍ നടത്തുന്നു.    2012 ജനുവരിയില്‍ കാസരഗോട് ജില്ലയിലെ കാഞ്ഞങ്ങാട് നിന്നും തിരുവനന്തപുരത്ത് നിന്നും ആരംഭിക്കുന്ന പദയാത്രകള്‍  .

കലാജാഥ ഡിസംബറില്‍

പരിഷത്ത് സംസ്ഥാന കമ്മിറ്റി തയ്യാറാക്കുന്ന കലാജാഥ ഡിസംബറില്‍ കണ്ണൂര്‍ ജില്ലയില്‍ പര്യടനം നടത്തും. ഡിസംബര്‍ മൂന്നിന് കാസരഗോട് ജില്ലയിലെ മുന്നാടു നിന്നും ആരംഭിക്കുന്ന വടക്കന്‍ ജാഥ ഡിസംബര്‍ അഞ്ചു മുതല്‍ എട്ടു വരെ നാല് ദിവസമാണ് ജില്ലയില്‍ പരിപാടികള്‍ അവതരിപ്പിക്കുക. ഒരു ദിവസം നാല് കേന്ദ്രങ്ങള്‍. " വേണം, മറ്റൊരു കേരളം " കാമ്പയിന്റെ ഭാഗമായാണ് ഈ വര്‍ഷത്തെ കലാജാഥ . ലഘു നാടകങ്ങള്‍, സംഗീത ശില്പങ്ങള്‍, ഗാനങ്ങള്‍ തുടങ്ങിയവയാണ് ഉണ്ടാകുക.   ജാഥയില്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള കലാകാരന്‍മാര്‍ വി വി ശ്രീനിവാസന്‍ മാസ്ടരുമായി (9495938195) ബന്ധപ്പെടുക.

2011, നവംബർ 2, ബുധനാഴ്‌ച

"വേണം മറ്റൊരു കേരളം" വികസന കാമ്പയിന് ആവേശകരമായ തുടക്കം

"വേണം മറ്റൊരു കേരളം" വികസന കാമ്പയിന്  നവംബര്‍ ഒന്നിന് പതിമൂന്നു മേഖലകളില്‍ ആവേശകരമായ തുടക്കം. തളിപറമ്പ മേഖലയില്‍ ബക്കളത്ത്    നടന്ന ഉദ്ഘടനപരിപടിയില്‍ സംഘാടക സമിതി ചെയര്‍മാന്‍ വാടി രവീന്ദ്രന്‍ അധ്യക്ഷനായി. ബക്കളം ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. എ ഐ പി എസ എന്‍  ജനറല്‍ സെക്രട്ടറി ടി ഗംഗാധരന്‍ മാസ്റ്റര്‍ കാമ്പൈന്‍ അവതരിപ്പിച്ചു. മേഖല ഏറ്റെടുത് നടത്തുന്ന മാലിന്യ സംസ്കരണം എന്ന ഇടപെടലിനെക്കുറിച്ചു കെ ആര്‍ ആര്‍ വര്‍മ അവതരിപ്പിച്ചു.  സുരേന്ദ്രന്‍ നന്ദി പറഞ്ഞു.  
മാടായി മേഖലയില്‍ എരിപുരം പബ്ലിക് ലൈബ്രറിയില്‍ ജില്ല പഞ്ചായത്തു മെമ്പര്‍ എം. വി. രാജീവന്‍ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രെടറി ടി. വി. നാരായണന്‍ കാമ്പൈന്‍ അവതരിപ്പിച്ചു.
മാടായി മേഖല ഏറ്റെടുത് നടത്തുന്ന വിദ്യാഭ്യാസവും തൊഴിലും എന്ന വിഷയം പി. നാരായണന്‍ കുട്ടി അവതരിപ്പിച്ചു. എരിപുരം പബ്ലിക് ലൈബ്രറി സെക്രട്ടറി ശ്രീനിവാസന്‍ മാസ്റ്റര്‍ ആശംസ നേര്‍ന്നു. മേഖല സെക്രട്ടറി എന്‍. ഹരിദാസ്‌ സ്വാഗതവും പി.വി. പ്രദീപന്‍ നന്ദിയും പറഞ്ഞു. ശ്രീകണ്ഠപുരം മേഖലയില്‍ മലപ്പട്ടത്ത് ഡോക്ടര്‍ പി എം. സിദ്ധാര്‍ത്ഥന്‍ ഉദ്ഘാടനം ചെയ്തു. പി വി ദിവാകരന്‍ സംസാരിച്ചു. കൂടാളി മേഖലയില്‍ ചക്കരകല്ലില്‍ ഓ എം ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. കെ. ബാലകൃഷ്ണന്‍ കാമ്പയിന്‍ വിശദീകരിച്ചു. പി പി ബാബു പഠന റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. പട്ടന്‍ ഭാസ്കരന്‍ സംസാരിച്ചു.
മാതമങ്ങലത്ത് മധു കൈതപ്രം ഉദ്ഘാടനം ചെയ്തു. കെ.വി.ജാനകി ടീച്ചര്‍, കെ. വി. സുനുകുമാര്‍, വിനോദ്കുമാര്‍ സംസാരിച്ചു. പാനൂരില്‍ പൊന്ന്യം ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി.പി ഹരീന്ദ്രന്‍ പ്രഭാഷണം നടത്തി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.ഹരിദാസന്‍ , മേഖല സെക്രട്ടറി കെ കെ മണിലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. തലശ്ശേരി മേഖലയില്‍ ചൊക്ളിയില്‍ കെ പി എ രഹീം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ്‌ കെ വി ദിലീപ്കുമാര്‍ , എ രാഘവന്‍ സംസാരിച്ചു.  കൂതുപരംബില്‍ എം പി ഭട്ടതിരിപ്പാട ഉദ്ഘാടനം ചെയ്തു. പി. ശ്രീനിവാസന്‍ , വി രാജേഷ്‌ സംസാരിച്ചു. ഇരിട്ടിയില്‍ ഡോക്ടര്‍ പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് വി പി തങ്കച്ചന്‍ കാമ്പയിന്‍ വിശദീകരിച്ചു. കെ സുരേഷ്, അശോകന്‍ പി ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എടക്കാട് മേഖലയില്‍ പെരളശ്ശേരിയില്‍ എം കെ മനോഹരന്‍ ഉദ്ഘാടനം ചെയ്തു. പി കെ സുധാകരന്‍, കെ.കെ. സുഗതന്‍ സംസാരിച്ചു. മയ്യില്‍ മേഖലയില്‍ കരിങ്കല്കുഴിയില്‍ ഗംഗന്‍ അഴീകോട് ഉദ്ഘാടനം ചെയ്തു, ടി കെ ദേവരാജന്‍, പി പി കുഞ്ഞിരാമന്‍ സംസാരിച്ചു.