കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്- കണ്ണൂര്‍ ജില്ല
ശാസ്ത്രം അധ്വാനം അധ്വാനം സമ്പത്ത് സമ്പത്ത് ജന നന്മയ്ക്ക്
ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക
ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക
2021, ജൂലൈ 21, ബുധനാഴ്‌ച
2013, ഫെബ്രുവരി 6, ബുധനാഴ്‌ച
സുവര്‍ണ ജൂബിലി കലാജാഥ
കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണര്‍
2013 ഫിബ്രവരി 7, വൈകു. 5 മണി
------------------------------------------------------------------------------------------------
വിളമ്പരജാഥ ഫിബ്രവരി 6 വൈകുന്നേരം 6 മണി - സുജിത്ത്, ടി.വി.നാരായണന്‍, ധര്‍മ്മന്‍, വിനോദ് കുമാര്‍, കുഞ്ഞിക്കണ്ണന്‍ കയ്യൂര്‍, ബി. വേണു എന്നിവര്‍ നേതൃത്വം നല്‍കി |
2012, ഏപ്രിൽ 10, ചൊവ്വാഴ്ച
കണ്ണൂര്‍ ജില്ല വാര്‍ഷികം മൊകേരി രാജീവ് ഗാന്ധി ഹൈ സ്കൂളില്‍
പരിഷത്ത് നാല്പതോമ്പതാം വാര്‍ഷികത്തിന് മുന്നോടിയായി കണ്ണൂര്‍ ജില്ല സമ്മേളനം ഏപ്രില്‍ 28 , 29 തീയതികളില്‍ മൊകേരി രാജീവ് ഗാന്ധി ഹൈസ്കൂളില്‍ നടക്കും. അനുബന്ധ പരിപാടികളുടെ ഉദ്ഘാടനം ഏപ്രില്‍ ഏഴിന് കേരള കൃഷി വകുപ്പ് മന്ത്രി. കെ. പി. മോഹനന്‍ നിര്‍വഹിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോ. ഹബീബ് ക്ലാസ്സെടുത്തു. വിക്കിപീഡിയ , സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് പരിചയം പരിപാടി വിജയകുമാര്‍ ബ്ലാതുര്‍ ഉദ്ഘാടനം ചെയ്തു. ചലച്ചിത്രോത്സവം ജിത്തു കോളയാട് ഉദ്ഘാടനം ചെയ്യും. ഗണിതോല്‍സവം, സാഹിത്യ സന്ധ്യ, സംവാദങ്ങള്‍ തുടങ്ങിയവയും നടക്കും. പരിപാടികള്‍ വിശദീകരിക്കാന്‍ പാനൂരില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാനും മൊകേരി പഞ്ചായത്ത് പ്രസിഡന്റുമായ രാജന്‍, ജില്ല സെക്രട്ടറി ടി വി നാരായണന്‍, ജില്ല കമ്മിറ്റി അംഗം കെ ഹരിദാസ്, എന്‍ കെ ജയപ്രസാദ്, മേഖല സെക്രട്ടറി ഹരീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്.
2012, മാർച്ച് 7, ബുധനാഴ്‌ച
മേഖല സമ്മേളനങ്ങള്‍ ആരംഭിച്ചു.
ഈ വര്‍ഷത്തെ മേഖല സമ്മേളനങ്ങള്‍ ആരംഭിച്ചു. പാനൂര്‍ മേഖലയിലാണ് ആദ്യ സമ്മേളനം നടന്നത് .മാര്ച് പത്തിന്മൊകേരി പഞ്ചായത്ത് ഹാളില്‍ . ജില്ല പ്രസിഡന്റ് കെ. വി. ദിലീപ്കുമാര്‍ സംഘടന രേഖ അവതരിപ്പിച്ചു.ടി. ഗംഗാധരന്‍ മാസ്റ്റര്‍, എം. പങ്കജാക്ഷന്‍, ടി വി നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ഇരിട്ടി മേഖല വാര്‍ഷികം 17, 18 തീയതികളില്‍ ബ്ലാതുരില്‍ നടന്നു. വി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി പി രാഘവന്‍ മാസ്റ്റര്‍, കെ.പി.ഗോവിന്ദന്‍, ഷൈല. പി വി എന്നിവര്‍ സംസാരിച്ചു.മേഖല സെക്രട്ടറി പി ആര്‍ അശോകന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും എം വിജയകുമാര്‍ സംഘടന രേഖയും അവതരിപ്പിച്ചു. ഭാരതീയ ഗണിത പാരമ്പര്യം എന്ന വിഷയത്തില്‍ ജില്ല സെക്രട്ടറി ടി വി നാരായണന്‍ ക്ലാസ്സെടുത്തു. അനുബന്ധപരിപടികളായി കാന്‍സര്‍ ചികിത്സയിലെ നൂതന സങ്കേതങ്ങള്‍ എന്നാ വിഷയത്തില്‍ ബ്ലാതുര്‍ യുണിറ്റ് മുന്‍ സെക്രെടരിയും മുംബൈ ടാറ്റാ മേമോരിയാല്‍ ഹോസ്പിടളിലെ മെഡിക്കല്‍ ഫിസിസിസ്ടുമായ പി. ഷജൂ ക്ലാസ്സെടുത്തു. വീട്ടുമുറ്റ ക്ലാസുകള്‍, ചലച്ചിത്ര ആസ്വാദന പരിശീലനം എന്നിവയും നടന്നു.മാര്ച് 11 നു വേണം മറ്റൊരു കേരളം സംവാദത്തില്‍ യുത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് മുഹമ്മദ് ബ്ലാതുര്‍ ഡി വൈ എഫ് ഐ ജില്ല ജോയിന്റ് സെക്രട്ടറി എം അനില്‍കുമാര്‍ എ ഐ വൈ എഫ് ജില്ല സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവര്‍ സംസാരിച്ചു. ടി. കെ ദേവരാജന്‍ മോഡറേറ്റര്‍ ആയിരുന്നു. മയ്യില്‍ മേഖല വാര്‍ഷികം മുല്ലക്കൊടിയില്‍ ഓ.എം സങ്കരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഭാരതീയ ഗണിത പാരമ്പര്യം എന്ന വിഷയത്തില്‍ കെ പി പ്രദീപ്കുമാര്‍ ക്ലാസ്സെടുത്തു. മേഖല സെക്രട്ടറി വിനോദ്കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും കെ പി പ്രദീപ്കുമാര്‍ സംഘടന രേഖയും അവതരിപ്പിച്ചു. വി വി ശ്രീനിവാസന്‍, സി മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എടക്കാട് മേഖല സമ്മേളനം കടംബൂരില്‍ ടി കെ ദേവരാജന്‍ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി പി എം ബാബു പ്രവര്‍ത്തന റിപ്പോര്‍ട്ടും എം സുജിത് സംഘടന രേഖയും അവതരിപ്പിച്ചു. കെ വി ദിലീപ്കുമാര്‍ സംസാരിച്ചു.പയ്യനുര്‍ കണ്ണൂര്‍ തളിപറമ്പ കൂടാളി മേഖല സമ്മേളനങ്ങള്‍ 24,25 തീയതികളില്‍ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)