മേഖല വിജ്ഞാനോത്സവം ഡിസംബറില്‍ നടക്കും. മുന്‍കൂട്ടി ചെയ്തു വരേണ്ട പ്രവര്‍ത്തനങ്ങള്‍ കാണുക.
ശാസ്ത്രം അധ്വാനം അധ്വാനം സമ്പത്ത് സമ്പത്ത് ജന നന്മയ്ക്ക്
ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക
ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക
2011, ഡിസംബർ 9, വെള്ളിയാഴ്‌ച
2011, നവംബർ 28, തിങ്കളാഴ്‌ച
തൊഴിലും വിദ്യാഭ്യാസവും ശില്പശാല നടത്തി
വേണം മറ്റൊരു കേരളം എന്ന ജനകീയ വികസന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് നടക്കുന്ന സെമിനാറുകളില്‍ ജില്ലയില്‍ നടത്താന്‍ നിശ്ചയിച്ച തൊഴിലും വിദ്യാഭ്യാസവും സെമിനാരിനു മുന്നോടിയായി ശില്പശാല നടത്തി. ഡോ. ആര്‍ വി ജി മേനോന്‍ സമീപന രേഖ അവതരിപ്പിച്ചു. ഓ.എം. ശങ്കരന്‍ അധ്യക്ഷനായി. ടി വി നാരായണന്‍ സ്വാഗതവും പി വി ദിവാകരന്‍ നന്ദിയും പറഞ്ഞു.
2011, നവംബർ 18, വെള്ളിയാഴ്‌ച
"സ്കൂള്‍ വിദ്യാഭ്യാസ അനുഭവങ്ങള്‍ വിദേശ രാജ്യങ്ങളില്‍" പ്രഭാഷണം നവംബര്‍ 18 നു
പരിഷത്ത് വിദ്യാഭ്യാസ ഗവേഷണ വിഭാഗം (ഈആര്‍യു) സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടി നവംബര്‍
18 നു നടക്കും. "സ്കൂള്‍ വിദ്യാഭ്യാസ അനുഭവങ്ങള്‍ വിദേശ രാജ്യങ്ങളില്‍" എന്ന വിഷയത്തില്‍ എ ഐ പി എസ എന്‍ ജനറല്‍ സെക്രട്ടറി ടി. ഗംഗാധരന്‍ മാസ്റ്റര്‍ പ്രഭാഷണം നടത്തും. കണ്ണൂര്‍ പരിഷത്ത് ഭവനില്‍ വൈകുന്നേരം അഞ്ചു മണിക്കാണ് പരിപാടി.
2011, നവംബർ 10, വ്യാഴാഴ്‌ച
പദയാത്ര 2012 ജനുവരിയില്‍.
"വേണം മറ്റൊരു കേരളം" കാമ്പയിന്‍ ഒന്നാം ഘട്ട സമാപനമായി സംസ്ഥാന തലത്തില്‍ രണ്ടു പദയാത്രകള്‍ നടത്തുന്നു. 2012 ജനുവരിയില്‍ കാസരഗോട് ജില്ലയിലെ കാഞ്ഞങ്ങാട് നിന്നും തിരുവനന്തപുരത്ത് നിന്നും ആരംഭിക്കുന്ന പദയാത്രകള്‍ .
കലാജാഥ ഡിസംബറില്‍
പരിഷത്ത് സംസ്ഥാന കമ്മിറ്റി തയ്യാറാക്കുന്ന കലാജാഥ ഡിസംബറില്‍ കണ്ണൂര്‍ ജില്ലയില്‍ പര്യടനം നടത്തും. ഡിസംബര്‍ മൂന്നിന് കാസരഗോട് ജില്ലയിലെ മുന്നാടു നിന്നും ആരംഭിക്കുന്ന വടക്കന്‍ ജാഥ ഡിസംബര്‍ അഞ്ചു മുതല്‍ എട്ടു വരെ നാല് ദിവസമാണ് ജില്ലയില്‍ പരിപാടികള്‍ അവതരിപ്പിക്കുക. ഒരു ദിവസം നാല് കേന്ദ്രങ്ങള്‍. " വേണം, മറ്റൊരു കേരളം " കാമ്പയിന്റെ ഭാഗമായാണ് ഈ വര്‍ഷത്തെ കലാജാഥ . ലഘു നാടകങ്ങള്‍, സംഗീത ശില്പങ്ങള്‍, ഗാനങ്ങള്‍ തുടങ്ങിയവയാണ് ഉണ്ടാകുക. ജാഥയില്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള കലാകാരന്‍മാര്‍ വി വി ശ്രീനിവാസന്‍ മാസ്ടരുമായി (9495938195) ബന്ധപ്പെടുക.
2011, നവംബർ 2, ബുധനാഴ്‌ച
"വേണം മറ്റൊരു കേരളം" വികസന കാമ്പയിന് ആവേശകരമായ തുടക്കം
"വേണം മറ്റൊരു കേരളം" വികസന കാമ്പയിന് നവംബര്‍ ഒന്നിന് പതിമൂന്നു മേഖലകളില്‍ ആവേശകരമായ തുടക്കം. തളിപറമ്പ മേഖലയില്‍ ബക്കളത്ത് നടന്ന ഉദ്ഘടനപരിപടിയില്‍ സംഘാടക സമിതി ചെയര്‍മാന്‍ വാടി രവീന്ദ്രന്‍ അധ്യക്ഷനായി. ബക്കളം ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. എ ഐ പി എസ എന്‍ ജനറല്‍ സെക്രട്ടറി ടി ഗംഗാധരന്‍ മാസ്റ്റര്‍ കാമ്പൈന്‍ അവതരിപ്പിച്ചു. മേഖല ഏറ്റെടുത് നടത്തുന്ന മാലിന്യ സംസ്കരണം എന്ന ഇടപെടലിനെക്കുറിച്ചു കെ ആര്‍ ആര്‍ വര്‍മ അവതരിപ്പിച്ചു. സുരേന്ദ്രന്‍ നന്ദി പറഞ്ഞു.
മാടായി മേഖലയില്‍ എരിപുരം പബ്ലിക് ലൈബ്രറിയില്‍ ജില്ല പഞ്ചായത്തു മെമ്പര്‍ എം. വി. രാജീവന്‍ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രെടറി ടി. വി. നാരായണന്‍ കാമ്പൈന്‍ അവതരിപ്പിച്ചു.
മാടായി മേഖല ഏറ്റെടുത് നടത്തുന്ന വിദ്യാഭ്യാസവും തൊഴിലും എന്ന വിഷയം പി. നാരായണന്‍ കുട്ടി അവതരിപ്പിച്ചു. എരിപുരം പബ്ലിക് ലൈബ്രറി സെക്രട്ടറി ശ്രീനിവാസന്‍ മാസ്റ്റര്‍ ആശംസ നേര്‍ന്നു. മേഖല സെക്രട്ടറി എന്‍. ഹരിദാസ് സ്വാഗതവും പി.വി. പ്രദീപന്‍ നന്ദിയും പറഞ്ഞു. ശ്രീകണ്ഠപുരം മേഖലയില്‍ മലപ്പട്ടത്ത് ഡോക്ടര്‍ പി എം. സിദ്ധാര്‍ത്ഥന്‍ ഉദ്ഘാടനം ചെയ്തു. പി വി ദിവാകരന്‍ സംസാരിച്ചു. കൂടാളി മേഖലയില്‍ ചക്കരകല്ലില്‍ ഓ എം ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. കെ. ബാലകൃഷ്ണന്‍ കാമ്പയിന്‍ വിശദീകരിച്ചു. പി പി ബാബു പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പട്ടന്‍ ഭാസ്കരന്‍ സംസാരിച്ചു.
മാതമങ്ങലത്ത് മധു കൈതപ്രം ഉദ്ഘാടനം ചെയ്തു. കെ.വി.ജാനകി ടീച്ചര്‍, കെ. വി. സുനുകുമാര്‍, വിനോദ്കുമാര്‍ സംസാരിച്ചു. പാനൂരില്‍ പൊന്ന്യം ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി.പി ഹരീന്ദ്രന്‍ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി.ഹരിദാസന്‍ , മേഖല സെക്രട്ടറി കെ കെ മണിലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. തലശ്ശേരി മേഖലയില്‍ ചൊക്ളിയില്‍ കെ പി എ രഹീം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ വി ദിലീപ്കുമാര്‍ , എ രാഘവന്‍ സംസാരിച്ചു. കൂതുപരംബില്‍ എം പി ഭട്ടതിരിപ്പാട ഉദ്ഘാടനം ചെയ്തു. പി. ശ്രീനിവാസന്‍ , വി രാജേഷ് സംസാരിച്ചു. ഇരിട്ടിയില്‍ ഡോക്ടര്‍ പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് വി പി തങ്കച്ചന്‍ കാമ്പയിന്‍ വിശദീകരിച്ചു. കെ സുരേഷ്, അശോകന്‍ പി ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എടക്കാട് മേഖലയില്‍ പെരളശ്ശേരിയില്‍ എം കെ മനോഹരന്‍ ഉദ്ഘാടനം ചെയ്തു. പി കെ സുധാകരന്‍, കെ.കെ. സുഗതന്‍ സംസാരിച്ചു. മയ്യില്‍ മേഖലയില്‍ കരിങ്കല്കുഴിയില്‍ ഗംഗന്‍ അഴീകോട് ഉദ്ഘാടനം ചെയ്തു, ടി കെ ദേവരാജന്‍, പി പി കുഞ്ഞിരാമന്‍ സംസാരിച്ചു. 
മാടായി മേഖല ഏറ്റെടുത് നടത്തുന്ന വിദ്യാഭ്യാസവും തൊഴിലും എന്ന വിഷയം പി. നാരായണന്‍ കുട്ടി അവതരിപ്പിച്ചു. എരിപുരം പബ്ലിക് ലൈബ്രറി സെക്രട്ടറി ശ്രീനിവാസന്‍ മാസ്റ്റര്‍ ആശംസ നേര്‍ന്നു. മേഖല സെക്രട്ടറി എന്‍. ഹരിദാസ് സ്വാഗതവും പി.വി. പ്രദീപന്‍ നന്ദിയും പറഞ്ഞു. ശ്രീകണ്ഠപുരം മേഖലയില്‍ മലപ്പട്ടത്ത് ഡോക്ടര്‍ പി എം. സിദ്ധാര്‍ത്ഥന്‍ ഉദ്ഘാടനം ചെയ്തു. പി വി ദിവാകരന്‍ സംസാരിച്ചു. കൂടാളി മേഖലയില്‍ ചക്കരകല്ലില്‍ ഓ എം ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. കെ. ബാലകൃഷ്ണന്‍ കാമ്പയിന്‍ വിശദീകരിച്ചു. പി പി ബാബു പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പട്ടന്‍ ഭാസ്കരന്‍ സംസാരിച്ചു.
2011, ഒക്‌ടോബർ 29, ശനിയാഴ്‌ച
വികസന കാമ്പയിന്‍ ജില്ല സംഘാടക സമിതിയായി
"വേണം മറ്റൊരു കേരളം" വികസന കാമ്പയിന്‍ കണ്ണൂര്‍ ജില്ലയില്‍ സന്ഘടിപ്പിക്കുന്നതിന്നു വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ഒക്ടോബര്‍ 28 നു കണ്ണൂര്‍ പരിഷത്ത് ഭവനില്‍ നടന്ന യോഗത്തില്‍ പരിഷത്ത് ജില്ലാ കമ്മിറ്റി പ്രസിഡന്റ് കെ.വി. ദിലീപ് കുമാര്‍ അധ്യക്ഷനായി. ടി. ഗംഗാധരന്‍ മാസ്റ്റര്‍ കാമ്പയിന്‍ വിശദീകരിച്ചു. പ്രവര്‍ത്തനങ്ങള്‍ പി. വി ദിവാകരനും പാനല്‍ വി.വി. ശ്രീനിവാസനും അവതരിപ്പിച്ചു. പി.വി. രത്നാകരന്‍, വിജയന്‍ മാച്ചേരി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല സംഘാടക സമിതി ചെയര്‍ പെര്സനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.കെ. വി. സരളയെയും കണ്‍വീനറായി പി. വി. ദിവാകരനെയും തെരഞ്ഞെടുത്തു. എല്ലാ മേഖല കേന്ദ്രങ്ങളിലും നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ ഉദ്ഘാടനം നടക്കും. വിശദാംശങ്ങള്‍ ഇവിടെ വായിക്കാംPROGRAMME November 1
2011, ഒക്‌ടോബർ 24, തിങ്കളാഴ്‌ച
" വേണം മറ്റൊരു കേരളം " വികസന കാമ്പയിന്‍ ഉദ്ഘാടനം നവംബര്‍ ഒന്നിന്
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വിപുലമായ വികസന ക്യാമ്പയിന്‍ " വേണം മറ്റൊരു കേരളം " നവംബര്‍ ഒന്നിന് ജില്ലയില്‍ തുടക്കമാകും. പതിനാലു മേഖലകളിലായി ഏറ്റെടുത്ത മേഖല കാംപയിനുകള്‍ അവതരിപ്പിച്ചു കൊണ്ടാണ് ഉദ്ഘാടനം. " വേണം മറ്റൊരു കേരളം " വികസന കാമ്പയിന്‍ അവതരണവും നടക്കും. സംസ്ഥാന ഉദ്ഘാടനം ഒക്ടോബര്‍ മുപ്പത്തി ഒന്നിന് തൃശ്ശൂരില്‍ .
2011, ഒക്‌ടോബർ 7, വെള്ളിയാഴ്‌ച
ഇ.കെ.ജാനകി അമ്മാള്‍ ക്വിസ്. തളിപറമ്പ സര്‍ സയദ് കോളേജിനും കണ്ണൂര്‍ വനിതാ കോളേജിനും കണ്ണൂര്‍ എന്ജിനീരിംഗ് കോളേജിനും വിജയം
ലോക പ്രശസ്ത സസ്യ ശാസ്ത്രജ്ഞയും ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡോക്ടരറെട്ട്കാരിയുമായ ഇ.കെ.ജാനകി അമ്മാള്‍ സ്മരണക്കായി പരിഷത് നടത്തിവരുന്ന ക്വിസ് മത്സരത്തിന്റെ ജില്ല തലം ഒക്ടോബര്‍ ഒന്നിന് നടന്നു. ടി ഗംഗാധരന്‍ മാസ്റ്റര്‍ ജാനകി അമ്മാള്‍ അനുസ്മരണ പ്രഭാഷണം നടത്തി. കണ്ണൂര്‍ എന്ജിന്നീരിംഗ് കോളേജിലെ എ സുകേഷ് ക്വിസ് മാസ്റെര്‍ ആയി. തളിപറമ്പ സര്‍ സയദ് കോളേജിനും കണ്ണൂര്‍ വനിതാ കോളേജിനും കണ്ണൂര്‍ എന്ജിനീരിംഗ് കോളേജിനും വിജയം
ജില്ല തല ആരോഗ്യ സംഗമം നടത്തി.
കണ്ണൂര്‍ ജില്ല ആരോഗ്യ വിഷയ സമിതിയുടെ നേതൃത്വത്തില്‍ ജില്ല തല ആരോഗ്യ സംഗമം നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കംമുനിടി മെഡിസിന്‍ മേധാവി ഡോക്ടറ് ജയകൃഷ്ണന്‍ എ ഐ പി എസ എന്‍ ജനറല്‍ സെക്രട്ടറി ടി ഗംഗാധരന്‍ മാസ്റ്റര്‍ ടി.കെ.ദേവരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല കണ്‍വീനര്‍ സുജിത് സ്വാഗതവും കെ.ഹരിദാസന്‍ നന്ദിയും പറഞ്ഞു.
"വേണം മറ്റൊരു കേരളം"
"വേണം മറ്റൊരു കേരളം" സംസ്ഥാന തല പരിശീലനം (വടക്കന്‍ ജില്ലകള്‍) കണ്ണൂരില്‍ നടന്നു. ഒക്ടോബര്‍ 2 നു കണ്ണൂര്‍ പരിഷദ് ഭവനില്‍ നടന്ന ശില്പശാലയില്‍ കണ്ണൂര്‍ 40 കാസറഗോഡ് 4 വയനാട് 7 കോഴിക്കോട് 33 പേരാണ് പങ്കെടുത്തത്. കെ എന്‍ ഗണേഷ്, കെ ടി രാധാകൃഷ്ണന്‍ എ എം ബാലകൃഷ്ണന്‍ പി വി സന്തോഷ് മോഹനന്‍ മണലില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രവര്തകര്കുള്ള കൈപുസ്തകം തയ്യാറായിട്ടുണ്ട്..
മറ്റൊരു കേരളം - വികസന ക്യാമ്പെയ് ന്‍ - ശ്രീകണ്ഠപുരം മേഖലയില്‍ ആവേശകരമായ തുടക്കം
മറ്റൊരു കേരളം - വികസന ക്യാമ്പെയ് ന്‍ -
ശ്രീകണ്ഠപുരം മേഖലയില്‍ ആവേശകരമായ തുടക്കം-സംഘാടകസമിതിയായി
നവംമ്പര്‍ 1 മുതല്‍ ആരംഭിക്കുന്ന വികസന ക്യാമ്പെയ് ന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീകണ്ഠപുരം മേഖലയില്‍ ആവേശകരമായ തുടക്കമായി.മേഖല ശില്പശാലയും സംഘാടകസമിതി രൂപീകരണവും ഒക്ടോ 5 ന് റോയല്‍ മിനി ഹാളില്‍ നടന്നു.മേഖല ശില്പശാലയില്‍ എല്ലാ യൂണിററില്‍ നിന്നും പ്രവര്‍ത്തകര്‍ പങ്കെടുത്തു. ജില്ലാ പ്രസിഡണ്ട് കെ വി ദിലീപന്‍ മാസ്ററര്‍ ക്യാമ്പെയ് ന്റെ ആശയതലവും ജില്ലാ ജോ.സിക്രട്ടറി സി മുരളീധരന്‍ പ്രവര്‍ത്തനപരിപാടിയും വിശദീകരിച്ചു. പഞ്ചായത്ത് വിജ്ഞാനോല്‍സവം, മാസിക പ്രചരണം, പ്രീ പബ്ലിക്കേഷന്‍ എന്നിവയുടെ ആസൂത്രണവും നടന്നു.
തുടര്‍ന്ന് നടന്ന സംഘാടകസമിതി രൂപീകരണ യോഗത്തില്‍ മേഖല പ്രസിഡണ്ട് രഞ്ജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. കെ വി ബിജുമോന്‍ (പ്രസിഡണ്ട് , ശ്രീകണ്ഠപുരം ഗ്രാമപഞ്ചായത്ത്) കെ മിനേഷ് (പ്രസിഡണ്ട് , ചെങ്ങളായി ഗ്രാമപഞ്ചായത്ത്) എന്നിവര്‍ സംസാരിച്ചു. മേഖല സിക്രട്ടരി ബിജു നിടുവാലൂര്‍ സ്വാഗതം പറഞ്ഞു. കെ കെ രവി വിശദീകരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രൊഫ. സി എച്ച് മേമി ചെയര്‍മാനും കെ കെ രവി കണ്‍വീനറുമായി സംഘാടകസമിതി രൂപീകരിച്ചു. മനോഹരന്‍ മാസ്ററര്‍ (പ്രാദേശികപഠനം) , നാരായണന്‍ മാസ്ററര്‍ (പുസ്തക പ്രചരണം), സോമസൂന്ദരന്‍ (കലാജാഥ), ശശീന്ദ്രന്‍ (പദയാത്ര) എന്നിവരെ കണവീനര്‍മാരായും തെരഞ്ഞടുത്തു. ക്യാമ്പെയ് ന്‍ മേഖല ഉല്‍ഘാടനം നവംമ്പര്‍ 1 ന് മലപ്പട്ടത്ത് വെച്ച് നടത്താന്‍ തീരുമാനിച്ചു.
ലേബലുകള്‍:
ksspkannur
2011, സെപ്റ്റംബർ 29, വ്യാഴാഴ്‌ച
പാടിക്കുന്ന് സംരക്ഷിക്കുക
കണ്ണൂര്‍ ജില്ലയില്‍ കൊളച്ചേരി പഞ്ചായത്തില്‍ പാടികുന്നിലുള്ള നീരുറവയും സസ്യ വൈവിധ്യവും സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കണം എന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. കരിങ്കല്കുഴിയില്‍ നടന്ന പൊതുയോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.മുസ്തഫ, പരിഷത്ത് ജില്ല സെക്രട്ടറി ടി വി നാരായണന്‍, സി.പി.എം, കോണ്‍.ഐ, സി.പി.ഐ, എ ഐ വൈ എഫ് തുടങ്ങിയ സംഘടന നേതാക്കള്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി വി വി ശ്രീനിവാസന്‍ പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.രാമകൃഷ്ണന്‍ സ്വാഗതം പറഞ്ഞു മേഖല പ്രസിഡന്റ് എ ഗോവിന്ദന്‍ അധ്യക്ഷനായി. ജൈവ വൈവിധ്യ ബോര്‍ഡിനും ജില്ല കളക്ടര്‍ക്കും പരിഷത്ത് നിവേദനം നല്‍കി. വിശദമായ കുറിപ്പ് ഇവിടെ വായിക്കാം. http://www.scribd.com/doc/66768826/Paadikkunnu-Case
2011, സെപ്റ്റംബർ 13, ചൊവ്വാഴ്ച
ജില്ല പ്രവര്‍ത്തക യോഗം 18 നു
ജില്ല പ്രവര്‍ത്തക യോഗം 18 നും ജില്ല കമ്മറ്റി 15നു വൈകുന്നേരം 4 മണിക്കും കണ്ണൂര്‍ പരിഷത്ത് ഭവനില്‍ നടക്കും. കത്ത് വായിക്കാന്‍ ഇവിടെ ക്ലിക്കുക. http://www.scribd.com/doc/64792736/pravarthakasamgamam
2011, സെപ്റ്റംബർ 6, ചൊവ്വാഴ്ച
രസതന്ത്ര വണ്ടി തയ്യാറാവുന്നു.
അന്താരാഷ്ട്ര രസതന്ത്ര വര്‍ഷം 2011 ആചരിക്കുന്നതിന്റെ ഭാഗമായി കുട്ടികളില്‍ ശാസ്ത്ര ബോധവും ശാസ്ത്രത്തിന്റെ രീതിയും വളര്‍ത്താന്‍ രസതന്ത്രവണ്ടി തയ്യാറാവുന്നു. ഒക്ടോബര്‍ രണ്ടാം വാരത്തിലാണ് ജില്ലയില്‍ വണ്ടി പ്രചരണം നടത്തുക. ശാസ്ത്ര പരീക്ഷണങ്ങള്‍, പാട്ടുകള്‍, പാവ നാടകം എന്നിവയാണ് മുഖ്യ ആകര്‍ഷണം. രസതന്ത്രവണ്ടിയില്‍ യാത്ര ചെയ്യാന്‍ താല്പര്യമുള്ളവരും പാട്ട്, പാവനാടകം തുടങ്ങിയവയില്‍ കഴിവുള്ളവരുമായ യുവതീ യുവാക്കള്‍ ഈ ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക. 9447007325
"വേണം, മറ്റൊരു കേരളം" ജില്ല പ്രവര്‍ത്തക യോഗം 18 നു
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ അതി വിപുലമായ വികസന കാംപൈന്‍ ആരംഭിക്കുന്നു. ഇന്നത്തെ വികസന സമീപനത്തില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിനു ജനകീയ ഇടപെടലുകള്‍ ആവശ്യമാണ്. "വേണം, മറ്റൊരു കേരളം" എന്ന ഈ കാംപൈന്‍ വിജയിപ്പിക്കുന്നതിന്നു ജില്ല പ്രവര്‍ത്തക യോഗം 18 നു ചേരും. തുടര്‍ന്നു എല്ലാ മേഖലകളിലും കണ്‍വന്ഷന്‍ വിളിച്ചു ചേര്‍ക്കും.
ബാലവേദി ജില്ല തല ഓണോത്സവം പിണറായിയില്‍
കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാലവേദി ജില്ല തല ഓണോത്സവം പിണറായിയില്‍ നടന്നു. സെപ്റ്റംബര്‍4 നു കാവുമ്പായി നാരായണന്‍ ഉദ്ഘാടനം ചെയ്തു. 6 നു സമാപിച്ചു. കെ പി രാമകൃഷ്ണന്‍, എം. കെ. പ്രമോദ് ബാബു, പി പി സുനില്‍, മനോജ്, ബിജു നിടുവലൂര്‍, എംസി ശ്രീധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
2011, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച
ജെന്ടെര്‍ വിഷയ സമിതി ഓഗസ്റ്റ് 13 നു
കണ്ണൂര്‍ ജില്ല ജെന്ടെര്‍ വിഷയ സമിതി ഓഗസ്റ്റ് 13 നു കണ്ണൂര്‍ പരിഷദ് ഭവനില്‍ നടക്കും
2011, ജൂലൈ 27, ബുധനാഴ്‌ച
പി സി റെ അനുസ്മരണം ആഗസ്ത് 3 നു മൂന്നു കോളേജുകളില്‍
നോട്ടീസ് കാണുവാന്‍ ഇവിടെ ക്ലിക്കുക
http://www.scribd.com/doc/61353890/pc-ray
ഇന്ത്യന്‍ രാസ വ്യവസായത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന പി സി റെ യെ അനുസ്മരിച്ചു പരിപാടികള്‍ നടത്താന്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് തീരുമാനിച്ചു. അനുസ്മരണം ആഗസ്ത് 3 നു മൂന്നു കോളേജുകളില്‍ . മട്ടന്നൂര്‍ പഴശ്ശിരാജാ എന്‍ എസ എസ് കോളേജിലും തലശ്ശേരി ബ്രെന്നന്‍ കോളേജിലും പയ്യന്നൂര്‍ കൊലെജിലുമാണ് സെമിനാറുകള്‍. പയ്യന്നൂരില്‍ പ്രൊഫ. കെ പാപ്പൂട്ടിയും മട്ടന്നൂരില്‍ പ്രൊഫ. എന്‍. കെ. ഗോവിന്ദനും സംസാരിക്കും.തലശ്ശേരി ബ്രെന്നന്‍ കോളേജില്‍ വി വി ശ്രീനിവാസന്‍ അനുസ്മരണ പ്രഭാഷണം നടത്തും. കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ അസി. പ്രൊഫ. എ സുകേഷ് ക്ലാസ്സെടുക്കും.
http://www.ias.ac.in/resonance/Jan2001/pdf/Jan2001p3-5.PDF
http://en.wikipedia.org/wiki/Prafulla_Chandra_Roy
ലേബലുകള്‍:
international year of chemistry
ബയോ ഗ്യാസ് പ്ലാന്റ് പരിശീലനം മയ്യില്‍
ഐ ആര്‍ ടി സി വികസിപ്പിച്ച ബയോ ഗ്യാസ് പ്ലാന്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം ജൂലൈ ൩൦, ൩൧ തീയതികളില്‍ മയ്യില്‍ നടക്കും.
2011, ജൂലൈ 5, ചൊവ്വാഴ്ച
രസതന്ത്ര വര്‍ഷം ക്ലാസ്സുകള്‍ക്കു ഉപയോഗിക്കാന്‍ സ്ലൈഡ്
രസതന്ത്ര വര്‍ഷം ക്ലാസ്സുകള്‍ക്കു ഉപയോഗിക്കാന്‍
അടുക്കളയിലെ രസതന്ത്രം സ്ലൈഡ് ഇവിടെയുള്ള ലിങ്കില്‍ ഞെക്കുക.. www.scribd.com/doc/59337601/Adukkalayile-Rasathanthram
"krishiyile rasathanthram" സ്ലൈഡ് ഇവിടെയുള്ള ലിങ്കില്‍ ഞെക്കുക.. http://www.scribd.com/doc/59579504/Krishiyile-Rasathantram
അടുക്കളയിലെ രസതന്ത്രം സ്ലൈഡ് ഇവിടെയുള്ള ലിങ്കില്‍ ഞെക്കുക.. www.scribd.com/doc/59337601/Adukkalayile-Rasathanthram
"krishiyile rasathanthram" സ്ലൈഡ് ഇവിടെയുള്ള ലിങ്കില്‍ ഞെക്കുക.. http://www.scribd.com/doc/59579504/Krishiyile-Rasathantram
2011, ജൂൺ 29, ബുധനാഴ്‌ച
രസതന്ത്ര വര്‍ഷം ക്ലാസുകള്‍ ജൂലൈ 2 നു തുടങ്ങും.
അന്താരാഷ്ട്ര രസതന്ത്ര വര്‍ഷം ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ വിപുലമായി ശാസ്ത്ര ക്ലാസുകള്‍ നടത്താന്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല കമ്മറ്റി തീരുമാനിച്ചു. ജില്ല തല റിസോര്‍സ് പരിശീലനം കണ്ണൂര്‍ മുനിസിപല്‍ ഹൈസ്കൂളില്‍ നടന്നു. പരിഷത്ത് ജില്ല സെക്രട്ടറി ടി.വി.നാരായണന്‍ ( രസതന്ത്ര വര്‍ഷത്തിന്റെ പ്രസക്തി ) കണ്ണൂര്‍ എന്ജിനീയരിംഗ് കോളേജിലെ സുകേഷ് (അടുക്കളയിലെ രസതന്ത്രം, ഉപഭോഗ വസ്തുക്കളുടെ ശാസ്ത്രം) കേന്ദ്രിയ വിദ്യാലയത്തിലെ ടി. ഗോപാലന്‍ മാസ്ടര്‍ (മനുഷ്യ ശരീരത്തിലെ രസതന്ത്രം), മനോജ്കുമാര്‍ പി വി, സനല്‍കുമാര്‍ (കൃഷിയിലെ രസതന്ത്രം) എന്നിവര്‍ ക്ലാസ്സെടുത്തു. സംശയങ്ങള്‍ക്കുള്ള മറുപടി പറഞ്ഞത് പ്രൊഫ.പി. ഗോവിന്ദന്‍ (റിട്ട.പ്രൊഫ. ബ്രെന്നന്‍ കോളേജു തലശ്ശേരി.) ക്ലാസ്സുകളുടെ ജില്ല തല ഉദ്ഘാടനം ജൂലൈ 2 നു നടക്കും. മേഖല തല ഉദ്ഘാടനങ്ങള്‍ ജൂലൈ 3 നു നടക്കും. ജില്ലയിലാകെ ആയിരം ക്ലാസ്സുകള്‍ തുടര്‍ന്നു നടക്കും.
2011, ജൂൺ 24, വെള്ളിയാഴ്‌ച
വിഷയസമിതി സംഗമം 26 നു
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല കമ്മറ്റി സംഘടിപ്പിക്കുന്ന വിഷയസമിതി സംഗമം ജൂണ്‍ 26 നു നടന്നു . ജനറല്‍ സെക്രട്ടറി ടി പി ശ്രീശങ്കര്‍ ഉദ്ഘാടനം ചെയ്തു . ആരോഗ്യം, പരിസരം, വിദ്യാഭ്യാസം, ജെന്റെര്‍ എന്നീ നാല് വിഷയ സമിതികളുടെ കൂടിച്ചേരല്‍ അതതു മേഖലകളിലെ വിദഗ്ധര്‍, പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രാവിലെ ൧൦ മണിക്ക് കണ്ണൂര്‍ മുനിസിപല്‍ ഹൈ സ്കൂളിലാണ് പരിപാടി. സംസ്ഥാന വിഷയ സമിതികളില്‍ നിന്നും വി.ഹരിലാല്‍ (പരിസരം), മനോജ് (ആരോഗ്യം), ഓ.എം.ശങ്കരന്‍, പി.വി.പുരുഷോത്തമന്‍ (വിദ്യാഭ്യാസം) തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
2011, ജൂൺ 23, വ്യാഴാഴ്‌ച
രസതന്ത്ര വര്‍ഷം അധ്യാപക പരിശീലനം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)