പരിഷത്ത് യൂനിറ്റ് വാര്‍ഷികങ്ങള്‍ ഫെബ്രുവരിയില്‍ നടക്കും. ഫെബ്രുവരി 19, 20, 26 തീയതികളിലായാണ് സമ്മേളനങ്ങള്‍. പരിഷത്തില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ യൂനിറ്റ് പ്രവര്‍ത്തകരുമായി ബന്ധപ്പെടണം.
ശാസ്ത്രം അധ്വാനം അധ്വാനം സമ്പത്ത് സമ്പത്ത് ജന നന്മയ്ക്ക്
ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക
ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക
2012 ഫെബ്രുവരി 9, വ്യാഴാഴ്ച
2012 ജനുവരി 15, ഞായറാഴ്ച
വേണം മറ്റൊരു കേരളം പദയാത്രക്ക് കണ്ണൂര്‍ ജില്ലയില്‍ ആവേശകരമായ സ്വീകരണം
വേണം മറ്റൊരു കേരളം എന്ന മുദ്രാവാക്യവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന സംസ്ഥാന പദയാത്രക്ക് കണ്ണൂര്‍ ജില്ലയില്‍ ആവേശകരമായ സ്വീകരണം. പദയാത്ര ജനുവരി 16 മുതല്‍ കണ്ണൂര്‍ ജില്ലയില്‍ പര്യടനം നടത്തി . ജനുവരി 16 തിങ്കളാഴ്ച രാവിലെ പത്തു മണിക്ക് കരിവേള്ളൂരിലും 12 മണിക്ക് പയ്യന്നൂരിലും 4മണിക്ക് പിലാത്രയിലും സ്വീകരണം ഏറ്റുവാങ്ങി 6 മണിക്ക് പഴയങ്ങടിയിലാണ് ദിവസ സമാപനം. ജനുവരി 17 രാവിലെ പത്തു മണിക്ക് ചെറുകുന്ന് തറയിലും 12 മണിക്ക് ഇരിനവ് റോഡിലും 4മണിക്ക് പുതിയതെരുവിലും സ്വീകരണം ഏറ്റുവാങ്ങി 6 മണിക്ക് കണ്ണൂരിലെത്തി . ജില്ല പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ്. കെ. എ സരള ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ ക്യംപൈന് ആശയതെക്കുരിച്ചു പ്രതികരിച്ചു . പന്നിയന്‍ രവീന്ദ്രന് (സി പി ഐ ), എം.പ്രകാശന് മാസ്റ്റര്‍ ( സി പി എം), സുരേഷ് ബാബു എളയാവൂര് (കോണ്‍.ഐ), സി എ അജീര്‍ ( സി എം പി ), ബാബു ഗോപിനാഥ് ( കോന്‍ എസ ) എന്നിവര്‍ സംസാരിച്ചു. ഡോ. എ. കെ. നമ്പ്യര്‍ ആശംസ നേര്‍ന്നു. ജനുവരി 18 രാവിലെ പത്തു മണിക്ക് താഴെ ചൊവ്വ 12 മണിക്ക് മുഴപ്പിലങ്ങാട് 4മണിക്ക് ധര്‍മടം എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി 6 മണിക്ക് തലശ്ശേരിയിലാണ് ദിവസ സമാപനം. ജനുവരി ൧൯ രാവിലെ പത്തു മണിക്ക് മഹിപ്പലത്തിനു സംമേപം നല്കുന്ന സ്വീകരണത്തിന് ശേഷം കോഴിക്കോട് ജില്ലയിലേക്ക് കടക്കും. എ ഐ പി എസ എന്‍ ജെനെരല്‍ സെക്രട്ടറി ടി. ഗംഗാധരന് മാസ്റ്റര്‍ നയിക്കുന്ന വടക്കന്‍ പദയാത്ര കണ്ഹന്ഗഡ് നിന്നും ജനുവരി 14നാണു ആരംഭിച്ചത്. മുപ്പതിനു ആലുവയില്‍ സമാപിക്കും.
2011 ഡിസംബർ 9, വെള്ളിയാഴ്ച
മേഖല വിജ്ഞാനോത്സവം ഡിസംബറില്‍
മേഖല വിജ്ഞാനോത്സവം ഡിസംബറില്‍ നടക്കും. മുന്‍കൂട്ടി ചെയ്തു വരേണ്ട പ്രവര്‍ത്തനങ്ങള്‍ കാണുക.
2011 നവംബർ 28, തിങ്കളാഴ്ച
തൊഴിലും വിദ്യാഭ്യാസവും ശില്പശാല നടത്തി
വേണം മറ്റൊരു കേരളം എന്ന ജനകീയ വികസന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് നടക്കുന്ന സെമിനാറുകളില്‍ ജില്ലയില്‍ നടത്താന്‍ നിശ്ചയിച്ച തൊഴിലും വിദ്യാഭ്യാസവും സെമിനാരിനു മുന്നോടിയായി ശില്പശാല നടത്തി. ഡോ. ആര് വി ജി മേനോന് സമീപന രേഖ അവതരിപ്പിച്ചു. ഓ.എം. ശങ്കരന് അധ്യക്ഷനായി. ടി വി നാരായണന് സ്വാഗതവും പി വി ദിവാകരന് നന്ദിയും പറഞ്ഞു.
2011 നവംബർ 18, വെള്ളിയാഴ്ച
"സ്കൂള്‍ വിദ്യാഭ്യാസ അനുഭവങ്ങള്‍ വിദേശ രാജ്യങ്ങളില്‍" പ്രഭാഷണം നവംബര്‍ 18 നു
പരിഷത്ത് വിദ്യാഭ്യാസ ഗവേഷണ വിഭാഗം (ഈആര്യു) സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടി നവംബര്‍
18 നു നടക്കും. "സ്കൂള്‍ വിദ്യാഭ്യാസ അനുഭവങ്ങള്‍ വിദേശ രാജ്യങ്ങളില്‍" എന്ന വിഷയത്തില്‍ എ ഐ പി എസ എന്‍ ജനറല്‍ സെക്രട്ടറി ടി. ഗംഗാധരന് മാസ്റ്റര്‍ പ്രഭാഷണം നടത്തും. കണ്ണൂര്‍ പരിഷത്ത് ഭവനില്‍ വൈകുന്നേരം അഞ്ചു മണിക്കാണ് പരിപാടി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)