ശാസ്ത്രം അധ്വാനം അധ്വാനം സമ്പത്ത് സമ്പത്ത് ജന നന്മയ്ക്ക്
ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക
ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക
2010, ഓഗസ്റ്റ് 30, തിങ്കളാഴ്‌ച
മേഖല വിജ്ഞാനോത്സവം ഡിസംബറില്‍
മേഖല വിജ്ഞാനോത്സവം 2010 ഡിസംബര്‍ മാസത്തില്‍ നടക്കും . എല്‍ പി വിഭാഗത്തിന് ഒരു ദിവസവും യു പി, ഹൈ സ്കൂള്‍ വിഭാഗങ്ങള്‍ക്ക് രണ്ടു ദിവസവും വിജ്ഞാനോത്സവം നടക്കും. ഡിസംബര്‍ 11,12 ശനി ഞായര്‍ ദിവസങ്ങളില്‍ മേഖലകളില്‍ തിരഞ്ഞടുത്ത കേന്ദ്രങ്ങളില്‍ സഹവാസ ക്യാമ്പ് ആയാണ് ഈ വര്‍ഷത്തെ വിജ്ഞാനോത്സവം. തുടര്‍ന്നു ജില്ലാ സംസ്ഥാന തലങ്ങളിലും വിജ്ഞാനോത്സവം നടക്കും
ജില്ലാ പ്രവര്‍ത്തക സംഗമം സെപ്റ്റംബര്‍ പത്തിന്
പരിഷത്ത് കണ്ണൂര്‍ ജില്ലാ പ്രവര്‍ത്തക സംഗമം സെപ്റ്റംബര്‍ 10 വെള്ളിയാഴ്ച കണ്ണൂരില്‍ നടക്കും.
2010, ഓഗസ്റ്റ് 11, ബുധനാഴ്‌ച
ശാസ്ത്രജ്ഞരുമായി മുഖാമുഖം


കേരള ശാസ്ത്ര സാഹിത്യ പരിഷത്തും പരിസര രംഗത്തെ ഇടപെടലുകളും എന്ന വിഷയത്തില്‍ മുഖാമുഖം നടത്തി. ഡോ . യു കെ ഗോപാലന്‍, ഡോ. വി എസ് വിജയന്‍, പ്രൊഫ്. വി ആര്‍ രഘുനന്ദനന്‍, വി കെ മധുസൂതനന്‍ ഡോ. ഖലീല്‍ ചൊവ്വ എന്നിവര്‍ പങ്കെടുത്തു. ടി. ഗംഗാധരന്‍ മാസ്ടെര്‍ മോഡറേറ്റര്‍ ആയി. പ്രൊഫ്. എന്‍. കെ. ഗോവിന്ദന്‍, കെ. വി. ജാനകി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
കീടനാശിനി പുഴയില്‍ തള്ളിയത് ഗുരുതരമായ ആരോഗ്യ പരിസര പ്രശ്നങ്ങള്‍ ഉണ്ടാകും

കണ്ടല്‍ മാപ്പിംഗ് നടത്തി


സംസ്ഥാന തലത്തില്‍ കണ്ടല്‍കാടുകള്‍ മാപ്പിംഗ് നടത്തുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ വിദഗ്ധ സംഘം സന്ദര്‍ശനം നടത്തി . ഡോ. വി എസ് വിജയന്‍, ഡോ. യു. കെ. ഗോപാലന്‍, പ്രൊഫ്. വി ആര്‍ രഘുനന്ദനന്‍, വി. കെ . മധുസൂതനന്‍ എന്നിവരടങ്ങിയ സംഘം മയ്യഴിപ്പുഴ, ധര്‍മടം പുഴ, വളപട്ടണം പുഴ എന്നിവയുടെ തീരത്തും കവ്വായി കായല്‍ ഭാഗത്തും പഠനം നടത്തി. ഡോ. ഖലീല്‍ ചൊവ്വ , പ്രൊഫ്. എം. ഭാസ്കരന്‍, കെ.വി. ജാനകി ടീച്ചര്‍ , പ്രൊഫ്. ടി.പി. ശ്രീധരന്‍, ബി. വേണു , പി. വി. ദിവാകരന്‍, ടി. വി നാരായണന്‍ , എ വി ദാമോദരന്‍, കെ. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)