

സംസ്ഥാന തലത്തില്‍ കണ്ടല്‍കാടുകള്‍ മാപ്പിംഗ് നടത്തുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ വിദഗ്ധ സംഘം സന്ദര്‍ശനം നടത്തി . ഡോ. വി എസ് വിജയന്‍, ഡോ. യു. കെ. ഗോപാലന്‍, പ്രൊഫ്. വി ആര്‍ രഘുനന്ദനന്‍, വി. കെ . മധുസൂതനന്‍ എന്നിവരടങ്ങിയ സംഘം മയ്യഴിപ്പുഴ, ധര്‍മടം പുഴ, വളപട്ടണം പുഴ എന്നിവയുടെ തീരത്തും കവ്വായി കായല്‍ ഭാഗത്തും പഠനം നടത്തി. ഡോ. ഖലീല്‍ ചൊവ്വ , പ്രൊഫ്. എം. ഭാസ്കരന്‍, കെ.വി. ജാനകി ടീച്ചര്‍ , പ്രൊഫ്. ടി.പി. ശ്രീധരന്‍, ബി. വേണു , പി. വി. ദിവാകരന്‍, ടി. വി നാരായണന്‍ , എ വി ദാമോദരന്‍, കെ. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ