ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

2010, ഡിസംബർ 15, ബുധനാഴ്‌ച

ജില്ലാ സമ്മേളനം അനുബന്ധ പരിപാടികള്‍ ഉദ്ഘാടനം 17 നു

 പരിഷത്ത് കണ്ണൂര്‍ ജില്ലാ സമ്മേളനം ജനുവരി 22 , 23  തിയ്യതികളില്‍ കണ്ണൂരില്‍ നടക്കും.  അനുബന്ധ പരിപാടികള്‍  ഉദ്ഘാടനം 17 നു വൈകുന്നേരം അഞ്ചു മണിക്ക് ഡോ. മുബാറക് സാനി നിര്‍വഹിക്കും. ജില്ലാ ലൈബ്രറി കൌണ്‍സില്‍ ഓഫീസിനു മുന്നിലാണ് പരിപാടി.

2010, ഡിസംബർ 10, വെള്ളിയാഴ്‌ച

ജാനകി അമ്മാള്‍ അനുസ്മരണ ക്വിസ് ജില്ലാ തലം ഡിസ. 14 നു

ജൈവ വൈവിധ്യ വര്ഷം 2010 . കോളേജ് വിദ്യാര്തികള്‍ക്കായി  ജാനകി അമ്മാള്‍ അനുസ്മരണ ക്വിസ്  മത്സരത്തിന്റെ ജില്ലാ തലം ഡിസ.   14 നു കണ്ണൂര്‍ പരിഷത്ത് ഭവനില്‍ നടക്കും. കോളേജ്തലത്തില്‍ നടന്ന മത്സരത്തില്‍ വിജയിച്ച രണ്ടു പേരാണ് ജില്ലാ തലത്തില്‍ പങ്കെടുക്കേണ്ടത്. വിജയികള്‍ക്ക് പുസ്തകങ്ങള്‍ സമ്മാനമായി നല്‍കും.

അണ്‍ എയിടെഡ് വിദ്യാലയങ്ങള്‍ അനുവദിച്ചതിന്നെതിരെ പ്രതിഷേധ ജാഥ നടത്തി.

മലബാറിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാനെന്ന പേരില്‍ 41 അണ്‍ എയിടെഡ് വിദ്യാലയങ്ങള്‍ അനുവദിച്ചതിന്നെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി  പ്രതിഷേധ ജാഥ നടത്തി.  പി വി ദിവാകരന്‍, ടി വി നാരായണന്‍, പി കെ സുധാകരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എ. പി. രാജേഷ്, സി. പി. ഹരീന്ദ്രന്‍ മാസ്റ്റര്‍ , കെ. വി. ദിലീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

മേഖല വാര്‍ഷികങ്ങള്‍ ആരംഭിച്ചു

കണ്ണൂര്‍ ജില്ലയില്‍ മേഖല വാര്‍ഷികങ്ങള്‍ ആരംഭിച്ചു. വളപട്ടണം ഹൈസ്കൂളില്‍ നടന്ന കണ്ണൂര്‍ മേഖല വാര്‍ഷികം കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഡോ. കെ. എം. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. സംഘടന രേഖ ടി. കെ. ദേവരാജന്‍ അവതരിപ്പിച്ചു.  ജില്ലാ പ്രസിഡന്റ്‌ പ്രൊഫ്‌. എന്‍. കെ. ഗോവിന്ദന്‍, ജോയിന്റ് സെക്രട്ടറി കെ. ഗോപി മുതലായവര്‍ നേതൃത്വം നല്‍കി. ഭാരവാഹികള്‍ : കെ. വി. ബാലകൃഷ്ണന്‍ ( പ്രസിഡന്റ്‌), കെ. വിനോദ് (സെക്രട്ടറി).

കലാജാഥ ജനുവരി 9 മുതല്‍ കണ്ണൂര്‍ ജില്ലയില്‍

കലാജാഥ ജനുവരി 9 മുതല്‍ കണ്ണൂര്‍ ജില്ലയില്‍ നാടകം അവതരിപ്പിക്കും. ജെന്ടെര്‍ വിഷയത്തിലാണ് ഈ വര്‍ഷത്തെ ജാഥ