ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

2011, ജൂൺ 4, ശനിയാഴ്‌ച

ലോകപരിസ്ഥിതി ദിനം ക്ലാസിനുള്ള കുറിപ്പ്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് - കണ്ണൂര്‍
ജൂണ്‍ 5 - ലോകപരിസ്ഥിതി ദിനം
ക്ലാസിനുള്ള കുറിപ്പ്

ഈ വര്‍ഷത്തെ പരിസ്ഥിതിദിന സന്ദേശം " വനം - പ്രകൃതി ഒരുക്കിയ
സേവനം" ( Forest- Nature at your service ) എന്നതാണ്.
2011 അന്താരാഷ്ട്ര വനവര്‍ഷമായി ആചരിക്കുന്നതുകൊണ്ടുതന്നെ ഈയൊരു
സന്ദേശത്തിന് പ്രസക്തിയുണ്ട്. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള UNEP
(United Nations Environment Programme) ആണ് ഓരോ വര്‍ഷവും പരിസ്ഥിതിദിന സന്ദശം ആവിഷ്ക്കരിക്കുന്നത്. UNEP യുടെ നേതൃത്വത്തില്‍ ഈ വര്‍ഷം നടക്കുന്ന പരിസ്ഥിതി ദിനാചരണത്തിന്റെ
ആതിഥേയരാജ്യം ഇന്ത്യയാണ്. ആദ്യമായാണ് നമ്മുടെ രാജ്യം പരിസ്ഥിതി ദിനാചരണത്തിന്റെ ആതിഥേയരാജ്യം ആകുന്നത്. ന്യൂ‍‍ഡല്‍ഹിയിലും ബങ്കുളൂരുവിലും പരിസ്ഥിതി ദിനാചരണപ്രവര്‍ത്തനങ്ങള്‍ക്ക്
ഇതിനകം തുടക്കം കുറിച്ചിട്ടുണ്ട്.
എന്തുകൊണ്ട് വനസംരക്ഷണം?
• ലോകത്തുള്ള ശുദ്ധജലത്തിന്റെ മുക്കാല്‍ ഭാഗത്തിന്റെയും ഉറവിടം വനമാണ്.
• വനങ്ങള്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്സയിഡിനെ സ്വീകരിച്ച് ആഗോളതാപനത്തിന്റെ തോത് കറയ്ക്കുന്നു.
• കരയിലെ ജൈവവൈവിധ്യത്തിന്റെ 80% ല്‍ കൂടുതലും വനത്തിലാണ്.
• മിക്ക പുഴകളുടെയും ഉത്ഭവസ്ഥാനം വനങ്ങളാണ്.
• 300 മില്യണ്‍ ജനങ്ങള്‍ പൂര്‍ണമായും വനത്തെ ആശ്രയിച്ച് ജീവിക്കുന്നു.
• വനങ്ങള്‍ ഒരു പ്രദേശത്തെ സൂക്ഷ്മകാലാവസ്ഥയെ സ്വാധീനിക്കുന്നു - മഴ കൂടുതല്‍ ലഭ്യമാക്കുന്നു.
• വെള്ളപ്പൊക്കത്തെയും കൊടുങ്കാറ്റിനെയും തട‍ഞ്ഞുനിര്‍ത്തുന്നു.


വനനശീകരണം!!!!
• ഓരോ വര്‍ഷവും 5.2 മില്യണ്‍ ഹെക്ടര്‍ വനം നശിപ്പിക്കപ്പെടുന്നു (UNEP Report)
• ഓരോ സെക്കന്റിലും ഒന്നര ഏക്കര്‍ മഴക്കാടുകള്‍ ഇല്ലാതാവുന്നു.

വനനശീകരണം- പ്രത്യാഘാതം:
• ആഗോളതാപനം - ധ്രുവപ്രദേശത്തെ മ‍ഞ്ഞുരുകി കടല്‍ ജലനിരപ്പ് ഉയരുന്നു- തീരപ്രദേശം കടലിനടി
യിലാവുന്നു. പര്‍വതങ്ങളിലെ ഹിമത്തിന്റെ അളവ് കുറയുന്നു - ഗംഗ പോലുള്ള നദികള്‍ വേനല്‍കാല
ത്ത് വറ്റുന്നു - രൂക്ഷമായ ഭക്ഷ്യക്ഷാമം.
• ശുദ്ധജല ക്ഷാമം - ( ഇന്ന് ഓരോ ദിവസവും 5000 ജനങ്ങള്‍ മലിനജലം കുടിക്കേണ്ടി വരുന്നതിനാല്‍ കൊല്ലപ്പെടുന്നുണ്ട്.)
• പുഴകള്‍ വറ്റിവരളുന്നു.


കേരളത്തിലെ വനങ്ങള്‍
കാലാവസ്ഥ, സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം, ഭൂമധ്യരേഖയില്‍ നിന്നുള്ള അകലം, മനുഷ്യന്റെ ഇടപെടല്‍ എന്നിവയാണ് ഒരു പ്രത്യേകസ്ഥലത്തെ വനത്തിന്റെ സ്വഭാവവിശേഷം നിര്‍ണയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ വനങ്ങളെ ആറ് വിശാലമേഖലകളായി തിരിച്ചിട്ടുണ്ട്.
1. ഉഷ്ണമേഖലയിലെ നനവാര്‍ന്ന വനങ്ങള്‍
2. ഉഷ്ണമേഖലയിലെ ശുഷ്കവനങ്ങള്‍
3. പര്‍വത മിതോഷ്ണമേഖലാവനങ്ങള്‍
4. പര്‍വത മിതശീതോഷ്ണമേഖലാവനങ്ങള്‍
5. സബ് ആല്‍പയിന്‍ വനങ്ങള്‍
6. ആല്‍പയിന്‍ സ്ക്രബ്
ഈ 6 മേഖലകളെ 16 ഗ്രൂപ്പുകളായും വിവിധ ഉപഗ്രൂപ്പുകളായും തരം തിരിച്ചിട്ടുണ്ട്. ഒന്നാമത്തെ മേഖലയില്‍പെട്ട വനങ്ങളാണ് കേരളത്തില്‍ ഭൂരിഭാഗവും.
കേരളത്തിലെ വനങ്ങളെ പ്രധാനമായും താഴെകൊടുത്ത രീതിയില്‍ തരം തിരിക്കാം.
1. നിത്യഹരിത വനങ്ങള്‍
2. അര്‍ധ നിത്യഹരി വനങ്ങള്‍
3.ആര്‍ദ്ര ഇലപൊഴിയും വനങ്ങള്‍
4. ശുഷ്ക ഇലപൊഴിയും വനങ്ങള്‍
5. പുല്‍മേടുകളും ചോലക്കാടുകളും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ