ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

2011, സെപ്റ്റംബർ 29, വ്യാഴാഴ്‌ച

പാടിക്കുന്ന് സംരക്ഷിക്കുക

കണ്ണൂര്‍ ജില്ലയില്‍ കൊളച്ചേരി പഞ്ചായത്തില്‍ പാടികുന്നിലുള്ള നീരുറവയും സസ്യ വൈവിധ്യവും സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കണം എന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. കരിങ്കല്കുഴിയില്‍ നടന്ന പൊതുയോഗത്തില്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ.മുസ്തഫ, പരിഷത്ത് ജില്ല സെക്രട്ടറി ടി വി നാരായണന്‍, സി.പി.എം, കോണ്‍.ഐ,  സി.പി.ഐ, എ ഐ വൈ എഫ് തുടങ്ങിയ സംഘടന നേതാക്കള്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി വി വി ശ്രീനിവാസന്‍ പഠന റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. കെ.രാമകൃഷ്ണന്‍ സ്വാഗതം പറഞ്ഞു മേഖല പ്രസിഡന്റ്‌ എ ഗോവിന്ദന്‍ അധ്യക്ഷനായി.   ജൈവ വൈവിധ്യ ബോര്‍ഡിനും ജില്ല കളക്ടര്‍ക്കും  പരിഷത്ത് നിവേദനം നല്‍കി. വിശദമായ കുറിപ്പ് ഇവിടെ വായിക്കാം. http://www.scribd.com/doc/66768826/Paadikkunnu-Case

2011, സെപ്റ്റംബർ 13, ചൊവ്വാഴ്ച

ജില്ല പ്രവര്‍ത്തക യോഗം 18 നു

ജില്ല പ്രവര്‍ത്തക യോഗം 18 നും ജില്ല കമ്മറ്റി 15നു വൈകുന്നേരം 4 മണിക്കും കണ്ണൂര്‍ പരിഷത്ത് ഭവനില്‍ നടക്കും. കത്ത് വായിക്കാന്‍ ഇവിടെ ക്ലിക്കുക. http://www.scribd.com/doc/64792736/pravarthakasamgamam

2011, സെപ്റ്റംബർ 6, ചൊവ്വാഴ്ച

രസതന്ത്ര വണ്ടി തയ്യാറാവുന്നു.

   അന്താരാഷ്ട്ര രസതന്ത്ര വര്‍ഷം 2011  ആചരിക്കുന്നതിന്റെ  ഭാഗമായി കുട്ടികളില്‍ ശാസ്ത്ര ബോധവും ശാസ്ത്രത്തിന്റെ രീതിയും വളര്‍ത്താന്‍ രസതന്ത്രവണ്ടി തയ്യാറാവുന്നു. ഒക്ടോബര്‍ രണ്ടാം വാരത്തിലാണ് ജില്ലയില്‍ വണ്ടി പ്രചരണം നടത്തുക. ശാസ്ത്ര പരീക്ഷണങ്ങള്‍, പാട്ടുകള്‍, പാവ നാടകം എന്നിവയാണ് മുഖ്യ ആകര്‍ഷണം.   രസതന്ത്രവണ്ടിയില്‍ യാത്ര ചെയ്യാന്‍ താല്പര്യമുള്ളവരും പാട്ട്, പാവനാടകം തുടങ്ങിയവയില്‍ കഴിവുള്ളവരുമായ യുവതീ യുവാക്കള്‍ ഈ ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക. 9447007325

"വേണം, മറ്റൊരു കേരളം" ജില്ല പ്രവര്‍ത്തക യോഗം 18 നു

 കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ അതി വിപുലമായ വികസന കാംപൈന്‍ ആരംഭിക്കുന്നു. ഇന്നത്തെ വികസന സമീപനത്തില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിനു ജനകീയ ഇടപെടലുകള്‍ ആവശ്യമാണ്.   "വേണം, മറ്റൊരു കേരളം" എന്ന ഈ കാംപൈന്‍ വിജയിപ്പിക്കുന്നതിന്നു ജില്ല പ്രവര്‍ത്തക യോഗം 18 നു ചേരും. തുടര്‍ന്നു എല്ലാ മേഖലകളിലും കണ്‍വന്ഷന്‍ വിളിച്ചു ചേര്‍ക്കും.

ബാലവേദി ജില്ല തല ഓണോത്സവം പിണറായിയില്‍

 കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാലവേദി ജില്ല തല ഓണോത്സവം പിണറായിയില്‍ നടന്നു. സെപ്റ്റംബര്‍4 നു കാവുമ്പായി നാരായണന്‍ ഉദ്ഘാടനം ചെയ്തു. 6 നു സമാപിച്ചു. കെ പി രാമകൃഷ്ണന്‍, എം. കെ. പ്രമോദ് ബാബു, പി പി സുനില്‍, മനോജ്‌, ബിജു നിടുവലൂര്‍, എംസി ശ്രീധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.