ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

2012, ഏപ്രിൽ 10, ചൊവ്വാഴ്ച

കണ്ണൂര്‍ ജില്ല വാര്‍ഷികം മൊകേരി രാജീവ്‌ ഗാന്ധി ഹൈ സ്കൂളില്‍

പരിഷത്ത് നാല്പതോമ്പതാം വാര്‍ഷികത്തിന്  മുന്നോടിയായി  കണ്ണൂര്‍ ജില്ല സമ്മേളനം ഏപ്രില്‍ 28 , 29  തീയതികളില്‍ മൊകേരി രാജീവ്‌ ഗാന്ധി  ഹൈസ്കൂളില്‍ നടക്കും. അനുബന്ധ പരിപാടികളുടെ ഉദ്ഘാടനം ഏപ്രില്‍ ഏഴിന്  കേരള കൃഷി വകുപ്പ് മന്ത്രി. കെ. പി. മോഹനന്‍ നിര്‍വഹിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോ. ഹബീബ് ക്ലാസ്സെടുത്തു. വിക്കിപീഡിയ , സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌ പരിചയം പരിപാടി വിജയകുമാര്‍ ബ്ലാതുര്‍ ഉദ്ഘാടനം ചെയ്തു. ചലച്ചിത്രോത്സവം ജിത്തു കോളയാട് ഉദ്ഘാടനം ചെയ്യും. ഗണിതോല്‍സവം, സാഹിത്യ സന്ധ്യ, സംവാദങ്ങള്‍ തുടങ്ങിയവയും നടക്കും. പരിപാടികള്‍ വിശദീകരിക്കാന്‍ പാനൂരില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാനും മൊകേരി പഞ്ചായത്ത് പ്രസിഡന്റുമായ രാജന്‍, ജില്ല സെക്രട്ടറി ടി വി നാരായണന്‍, ജില്ല കമ്മിറ്റി അംഗം കെ ഹരിദാസ്‌, എന്‍ കെ ജയപ്രസാദ്, മേഖല സെക്രട്ടറി ഹരീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്.

1 അഭിപ്രായം:

  1. സംസ്ഥാന ബാലശാസ്ത്ര കോണ്ഗ്രസ് അനുഭവക്കുറിപ്പിന് ഇതിലേ വരൂ ...........
    http://cheechu-mazhathully.blogspot.in/2012/05/blog-post.html

    മറുപടിഇല്ലാതാക്കൂ