ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

2011, ജൂൺ 29, ബുധനാഴ്‌ച

രസതന്ത്ര വര്‍ഷം ക്ലാസുകള്‍ ജൂലൈ 2 നു തുടങ്ങും.

 അന്താരാഷ്ട്ര രസതന്ത്ര വര്‍ഷം ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ വിപുലമായി ശാസ്ത്ര ക്ലാസുകള്‍ നടത്താന്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല കമ്മറ്റി തീരുമാനിച്ചു. ജില്ല തല റിസോര്‍സ്  പരിശീലനം കണ്ണൂര്‍ മുനിസിപല്‍ ഹൈസ്കൂളില്‍ നടന്നു. പരിഷത്ത് ജില്ല സെക്രട്ടറി ടി.വി.നാരായണന്‍ ( രസതന്ത്ര വര്‍ഷത്തിന്റെ പ്രസക്തി ) കണ്ണൂര്‍ എന്ജിനീയരിംഗ് കോളേജിലെ സുകേഷ് (അടുക്കളയിലെ രസതന്ത്രം, ഉപഭോഗ വസ്തുക്കളുടെ ശാസ്ത്രം) കേന്ദ്രിയ വിദ്യാലയത്തിലെ ടി. ഗോപാലന്‍ മാസ്ടര്‍ (മനുഷ്യ ശരീരത്തിലെ രസതന്ത്രം), മനോജ്കുമാര്‍ പി വി, സനല്‍കുമാര്‍  (കൃഷിയിലെ രസതന്ത്രം) എന്നിവര്‍ ക്ലാസ്സെടുത്തു.  സംശയങ്ങള്‍ക്കുള്ള മറുപടി പറഞ്ഞത് പ്രൊഫ.പി. ഗോവിന്ദന്‍ (റിട്ട.പ്രൊഫ. ബ്രെന്നന്‍ കോളേജു തലശ്ശേരി.)   ക്ലാസ്സുകളുടെ ജില്ല തല ഉദ്ഘാടനം   ജൂലൈ 2 നു നടക്കും. മേഖല തല ഉദ്ഘാടനങ്ങള്‍ ജൂലൈ 3 നു നടക്കും. ജില്ലയിലാകെ ആയിരം ക്ലാസ്സുകള്‍ തുടര്‍ന്നു നടക്കും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ