ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

2011, ഒക്‌ടോബർ 7, വെള്ളിയാഴ്‌ച

മറ്റൊരു കേരളം - വികസന ക്യാമ്പെയ് ന്‍ - ശ്രീകണ്ഠപുരം മേഖലയില്‍ ആവേശകരമായ തുടക്കം


മറ്റൊരു കേരളം - വികസന ക്യാമ്പെയ് ന്‍ -
ശ്രീകണ്ഠപുരം മേഖലയില്‍ ആവേശകരമായ തുടക്കം-സംഘാടകസമിതിയായി

നവംമ്പര്‍ 1 മുതല്‍ ആരംഭിക്കുന്ന വികസന ക്യാമ്പെയ് ന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീകണ്ഠപുരം മേഖലയില്‍ ആവേശകരമായ തുടക്കമായി.മേഖല ശില്പശാലയും സംഘാടകസമിതി രൂപീകരണവും ഒക്ടോ 5 ന് റോയല്‍ മിനി ഹാളില്‍ നടന്നു.മേഖല ശില്പശാലയില്‍ എല്ലാ യൂണിററില്‍ നിന്നും പ്രവര്‍ത്തകര്‍ പങ്കെടുത്തു. ജില്ലാ പ്രസിഡണ്ട് കെ വി ദിലീപന്‍ മാസ്ററര്‍ ക്യാമ്പെയ് ന്റെ ആശയതലവും ജില്ലാ ജോ.സിക്രട്ടറി സി മുരളീധരന്‍ പ്രവര്‍ത്തനപരിപാടിയും വിശദീകരിച്ചു. പ‍ഞ്ചായത്ത് വിജ്ഞാനോല്‍സവം, മാസിക പ്രചരണം, പ്രീ പബ്ലിക്കേഷന്‍ എന്നിവയുടെ ആസൂത്രണവും നടന്നു.
തുടര്‍ന്ന് നടന്ന സംഘാടകസമിതി രൂപീകരണ യോഗത്തില്‍ മേഖല പ്രസിഡണ്ട് ര‍ഞ്ജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. കെ വി ബിജുമോന്‍ (പ്രസിഡണ്ട് , ശ്രീകണ്ഠപുരം ഗ്രാമപ‍ഞ്ചായത്ത്) കെ മിനേഷ് (പ്രസിഡണ്ട് , ചെങ്ങളായി ഗ്രാമപ‍ഞ്ചായത്ത്) എന്നിവര്‍ സംസാരിച്ചു. മേഖല സിക്രട്ടരി ബിജു നിടുവാലൂര്‍ സ്വാഗതം പറഞ്ഞു. കെ കെ രവി വിശദീകരിച്ചു.
ബ്ലോക്ക് പ‍ഞ്ചായത്ത് പ്രസിഡണ്ട്  പ്രൊഫ. സി എച്ച് മേമി ചെയര്‍മാനും  കെ കെ രവി കണ്‍വീനറുമായി സംഘാടകസമിതി രൂപീകരിച്ചു. മനോഹരന്‍ മാസ്ററര്‍  (പ്രാദേശികപഠനം) , നാരായണന്‍ മാസ്ററര്‍ (പുസ്തക പ്രചരണം), സോമസൂന്ദരന്‍ (കലാജാഥ), ശശീന്ദ്രന്‍ (പദയാത്ര) എന്നിവരെ കണവീനര്‍മാരായും തെരഞ്ഞടുത്തു.  ക്യാമ്പെയ് ന്‍  മേഖല ഉല്‍ഘാടനം നവംമ്പര്‍ 1 ന് മലപ്പട്ടത്ത് വെച്ച് നടത്താന്‍ തീരുമാനിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ