ആലക്കോട് പഞ്ചായത്തിലെ രയരോം പുഴയില്‍ കീടനാശിനികളും രാസ വസ്തുക്കളും തള്ളിയത് ഗുരുതരമായ പരിസര പ്രശ്നങ്ങളും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച വിദഗ്ധ സംഘം അഭിപ്രായപ്പെട്ടു . കീട നാശിനികള്‍ ആയതിനാല്‍ ടിന്‍, പ്ലാസ്ടിക് തുടങ്ങിയ പാത്രങ്ങളിലും കവറുകളിലും മറ്റുമായിരിക്കും ഇവ സൂക്ഷിച്ചിരിക്കുക. അവ തുറന്നുപോകാതതാണ് ഇപ്പോള്‍ അപകടങ്ങള്‍ കുറയാന്‍ കാരണം. രയരോം മുതല്‍ കുപ്പം വരെ പുഴയില്‍ അടുത്ത മഴക്കാലം വരെയെങ്കിലും സ്ഥിരമായ പരിശോധന നടത്തണം. കീടനാശിനി സ്റ്റോക്ക്, വില്പന, ഉപയോഗം എന്നിവ സംബന്ധിച്ച് കൃത്യമായ പരിശോധന നടത്തണം. തെറ്റായ ഉപയോഗത്തെക്കുറിച്ച് ബോധവല്‍ക്കരണം വേണം. കേരള ജൈവവൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ വി എസ് വിജയന്‍, കേരള കാര്‍ഷിക സര്‍വകലാശാലയിലെ പ്രൊഫ്. വി ആര്‍ രഘുനന്ദന്‍, പരിഷത്ത് ജില്ല പ്രസിഡന്റും കൃഷ്ണമേനോന്‍ വനിതാ കോളേജില്‍ രസതന്ത്രവിഭാഗം മേധാവിയുമായ പ്രൊഫ്. എന്‍ കെ ഗോവിന്ദന്‍ , കെ. വി.ജാനകി ടീച്ചര്‍, ജില്ല സെക്രട്ടറി ടി. വി. നാരായണന്‍, സംസ്ഥാന കമ്മറ്റി അംഗം വി വി ശ്രീനിവാസന്‍ എന്നിവര്‍ പുഴയും പരിസരവും സന്ദര്‍ശിച്ചു. ശാസ്ത്രം അധ്വാനം അധ്വാനം സമ്പത്ത് സമ്പത്ത് ജന നന്മയ്ക്ക്
ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക
ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക
2010, ഓഗസ്റ്റ് 11, ബുധനാഴ്‌ച
കീടനാശിനി പുഴയില്‍ തള്ളിയത് ഗുരുതരമായ ആരോഗ്യ പരിസര പ്രശ്നങ്ങള്‍ ഉണ്ടാകും
ആലക്കോട് പഞ്ചായത്തിലെ രയരോം പുഴയില്‍ കീടനാശിനികളും രാസ വസ്തുക്കളും തള്ളിയത് ഗുരുതരമായ പരിസര പ്രശ്നങ്ങളും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച വിദഗ്ധ സംഘം അഭിപ്രായപ്പെട്ടു . കീട നാശിനികള്‍ ആയതിനാല്‍ ടിന്‍, പ്ലാസ്ടിക് തുടങ്ങിയ പാത്രങ്ങളിലും കവറുകളിലും മറ്റുമായിരിക്കും ഇവ സൂക്ഷിച്ചിരിക്കുക. അവ തുറന്നുപോകാതതാണ് ഇപ്പോള്‍ അപകടങ്ങള്‍ കുറയാന്‍ കാരണം. രയരോം മുതല്‍ കുപ്പം വരെ പുഴയില്‍ അടുത്ത മഴക്കാലം വരെയെങ്കിലും സ്ഥിരമായ പരിശോധന നടത്തണം. കീടനാശിനി സ്റ്റോക്ക്, വില്പന, ഉപയോഗം എന്നിവ സംബന്ധിച്ച് കൃത്യമായ പരിശോധന നടത്തണം. തെറ്റായ ഉപയോഗത്തെക്കുറിച്ച് ബോധവല്‍ക്കരണം വേണം. കേരള ജൈവവൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ വി എസ് വിജയന്‍, കേരള കാര്‍ഷിക സര്‍വകലാശാലയിലെ പ്രൊഫ്. വി ആര്‍ രഘുനന്ദന്‍, പരിഷത്ത് ജില്ല പ്രസിഡന്റും കൃഷ്ണമേനോന്‍ വനിതാ കോളേജില്‍ രസതന്ത്രവിഭാഗം മേധാവിയുമായ പ്രൊഫ്. എന്‍ കെ ഗോവിന്ദന്‍ , കെ. വി.ജാനകി ടീച്ചര്‍, ജില്ല സെക്രട്ടറി ടി. വി. നാരായണന്‍, സംസ്ഥാന കമ്മറ്റി അംഗം വി വി ശ്രീനിവാസന്‍ എന്നിവര്‍ പുഴയും പരിസരവും സന്ദര്‍ശിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ