ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

2012, ജനുവരി 15, ഞായറാഴ്‌ച

വേണം മറ്റൊരു കേരളം പദയാത്രക്ക് കണ്ണൂര്‍ ജില്ലയില്‍ ആവേശകരമായ സ്വീകരണം

വേണം മറ്റൊരു കേരളം   എന്ന മുദ്രാവാക്യവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന സംസ്ഥാന പദയാത്രക്ക്  കണ്ണൂര്‍ ജില്ലയില്‍ ആവേശകരമായ സ്വീകരണം. പദയാത്ര ജനുവരി 16 മുതല്‍ കണ്ണൂര്‍ ജില്ലയില്‍ പര്യടനം നടത്തി . ജനുവരി 16 തിങ്കളാഴ്ച രാവിലെ പത്തു  മണിക്ക് കരിവേള്ളൂരിലും 12 മണിക്ക് പയ്യന്നൂരിലും 4മണിക്ക് പിലാത്രയിലും സ്വീകരണം ഏറ്റുവാങ്ങി 6 മണിക്ക് പഴയങ്ങടിയിലാണ് ദിവസ സമാപനം. ജനുവരി 17 രാവിലെ പത്തു  മണിക്ക് ചെറുകുന്ന് തറയിലും  12 മണിക്ക് ഇരിനവ്‌ റോഡിലും  4മണിക്ക് പുതിയതെരുവിലും സ്വീകരണം ഏറ്റുവാങ്ങി 6 മണിക്ക് കണ്ണൂരിലെത്തി . ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രൊഫ്‌. കെ. എ സരള ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ ക്യംപൈന്‍ ആശയതെക്കുരിച്ചു പ്രതികരിച്ചു . പന്നിയന്‍ രവീന്ദ്രന്‍ (സി പി ഐ ),  എം.പ്രകാശന്‍ മാസ്റ്റര്‍ ( സി പി എം), സുരേഷ് ബാബു എളയാവൂര്‍ (കോണ്‍.ഐ), സി എ അജീര്‍ ( സി എം പി ), ബാബു ഗോപിനാഥ് ( കോന്‍ എസ ) എന്നിവര്‍ സംസാരിച്ചു. ഡോ. എ. കെ. നമ്പ്യര്‍ ആശംസ നേര്‍ന്നു.   ജനുവരി 18 രാവിലെ പത്തു  മണിക്ക് താഴെ ചൊവ്വ  12 മണിക്ക് മുഴപ്പിലങ്ങാട്  4മണിക്ക് ധര്‍മടം എന്നിവിടങ്ങളിലെ  സ്വീകരണം ഏറ്റുവാങ്ങി 6 മണിക്ക് തലശ്ശേരിയിലാണ് ദിവസ സമാപനം. ജനുവരി ൧൯  രാവിലെ പത്തു  മണിക്ക് മഹിപ്പലത്തിനു സംമേപം നല്‍കുന്ന സ്വീകരണത്തിന് ശേഷം കോഴിക്കോട് ജില്ലയിലേക്ക് കടക്കും. എ ഐ പി എസ എന്‍ ജെനെരല്‍ സെക്രട്ടറി ടി. ഗംഗാധരന്‍ മാസ്റ്റര്‍ നയിക്കുന്ന വടക്കന്‍ പദയാത്ര കണ്ഹന്ഗഡ് നിന്നും ജനുവരി 14നാണു ആരംഭിച്ചത്. മുപ്പതിനു ആലുവയില്‍ സമാപിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ